Category: വാർത്ത

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം:|പൊതുസമൂഹത്തിൽ ജീവനും ജീവിതവും പരിരക്ഷിക്കപ്പെടണം.|സീറോമലബാർസഭ

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാക്കനാട്: സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ…

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും അലങ്കോലമാക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർ സഭാ നിയമങ്ങൾക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോമലബാർസഭ അനുശാസിക്കുന്ന ഏകീകൃത രീതിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്കിയതിനെ തുടർന്ന് അവർക്ക് തിരുപ്പട്ടം നല്കാൻ സഭാധികാരികൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ,…

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

കുട്ടികളോട് പറയുന്നതും അവർ കേൾക്കുന്നതും

ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം – തെറ്റായ പ്രസ്താവനകൾ നടത്തരുത്:ബിഷപ് ബോസ്കോ പുത്തൂർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ആരും പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം അദ്ദേഹം നൽകിയത്. ഏകീകൃത വിശുദ്ധ…

ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭയില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഇസ്രയേലിനു നേരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന്, ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയാണ്. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ ലോക…

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം…

സഭയുടെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്:മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

സീറോ മലബാര്‍ സഭയുടെ ആരാധനക്രമവും പാരമ്പര്യങ്ങളും കടുകിട നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ടെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നാടോടുമ്പോള്‍ നടുവെ ഓടുന്ന സംവിധാനമല്ല സഭയുടേത്. നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരുപാട് പൈതൃകങ്ങള്‍ നിറഞ്ഞിരിക്കുന്ന പൈതൃകപ്പെട്ടിയാണ് നമ്മുടെ…

പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെ​യിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ…

നിങ്ങൾ വിട്ടുപോയത്