പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍(എഫേസോസ് 05:19)|നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തികൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം.
ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും , പൂർണ്ണ സന്തോഷത്തോടെയും ആയിരിക്കണം.…