Category: BIBLE READING

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും (യാക്കോബ്‌ 5 : 15) |Prayer of faith will save the one who is sick, and the Lord will raise him up. (James 5:15)

പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. യേശു സൗഖ്യദായകനാണ്. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന രോഗങ്ങളെയും…

ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു.(യാക്കോബ്‌ 5 :)|Establish your hearts, for the coming of the Lord, is at hand. (James 5:8)

കർത്താവിന്റെ രണ്ടാംവരവിനെപ്പറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നാം ഒരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ട് താനും. എന്നാൽ,…

നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്‌, അവയില്‍ നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു. (സങ്കീർ‍ത്തനങ്ങള്‍ 34 : 19)|Many are the afflictions of the righteous, but the Lord delivers him out of them all.(Psalm 34:19)

നീതിമാന്റെ ക്ളേശങ്ങൾ അസംഖ്യമാണ്, എന്നാൽ അതിൽ നിന്ന് എല്ലാം കർത്താവ് അവനെ രക്ഷിക്കുന്നു എന്ന് തിരുവചനം പറയുന്നു. തിരുവചനം ‘നീതിമാൻ’ എന്നു വിശേഷിപ്പിക്കുന്നവരിൽ പ്രമുഖനാണ് ഈശോയുടെ വളർത്തുപിതാവായ ജോസഫ്. ജോസഫ്‌ നീതിമാനാരുന്നു എന്ന് മത്തായി.1:19 ൽ പറയുന്നു. പല വിധ കഷ്ടതകളിലൂടെ…

നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക്‌ നന്‍മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും. (ഏശയ്യാ 3 : 10)|Tell the righteous that it shall be well with them, for they shall eat the fruit of their deeds. (Isaiah 3:10)

നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. നേരും നീതിയും വിശ്വാസ്യതയും പരസ്പരബന്ധമുള്ളവയാണ്. ഇവ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ നിർവ്വചിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ അടുക്കൽ ദൈവം എപ്പോഴും ഉണ്ടായിരിക്കും. അവരുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും. ദുഷ്ടനിൽ…

ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.(ഏശയ്യാ 60:1)|Arise, shine, for your light has come, and the glory of the LORD has risen upon you.(Isaiah 60:1)

ദൈവ മഹത്വം സഭയിൽ, സമൂഹത്തിൽ, കുടുംബത്തിൽ, ദേശത്തിൽ വ്യക്തിജീവിതത്തിൽ ഒക്കെ വെളിപ്പെടണം എന്നാഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഇന്നു ദൈവ മഹത്വത്തെക്കാൾ ഉപരിയായി സ്വന്തം മഹത്വം വെളിപ്പെടുത്താനാണ് പലരും ആഗ്രഹിക്കുന്നത്. പ്രസംഗത്തിലൂടെയും പാട്ടിലൂടെയും എഴുത്തുകളിലൂടെയും ലൈവ് ഷോകളിലൂടെയും ഒക്കെ…

ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്റെ മനോഭാവം നിങ്ങള്‍ക്ക്‌ ആയുധമായിരിക്കട്ടെ(1 പത്രോസ് 4 : 1)|Therefore Christ suffered in the flesh, arm yourselves with the same way of thinking, (1 Peter 4:1)

ജീവിതത്തിൽ നാം ഒരോരുത്തരുടെയും മനോഭാവം ക്രൂശിൽ പീഡനമേറ്റ് മരിച്ച ക്രിസ്തുവിന്റെ മനോഭാവത്തിന് തുല്യം ആയിരിക്കണം. ക്രൂശിൽ കിടന്നപ്പോൾ യേശു പ്രവർത്തിച്ചത് സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും പ്രവർത്തികൾ ആയിരുന്നു. മറ്റുള്ളവരോടുള്ള ബന്ധത്തിന്റെ അടിസ്ഥാന പ്രമാണമായി ക്രൂശിലെ സ്‌നേഹത്തെ കാണുന്നില്ലെങ്കില്‍ നാം ഒരിക്കലും ദൈവമക്കൾ എന്ന്…

പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌. (റോമാ 6 : 14) |Sin will have no dominion over you, since you are not under law but under grace.(Romans 6:14)

ദൈവം അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. എഫേസോസ്‌ 2 : 4-5 ൽ പറയുന്നു, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച…

കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല. (1 രാജാക്കന്‍മാര്‍ 17 : 16) |The jar of flour was not spent, neither did the jug of oil become empty, according to the word of the Lord (1 Kings 17:16)

ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം . ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; ഭൂമിയിലെ മഴയും ജലവും നദികളും, ധാന്യങ്ങൾ തുടങ്ങി ഭൗതിക സമൃദ്ധി മുഴുവനും ദൈവത്തിന്റെ അനുഗ്രഹമാണ് (സങ്കീ 65 : 9-11). ദൈവത്തിന്റെ തിരുവചനം ശ്രവിച്ച്…

കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല. (1 രാജാക്കന്‍മാര്‍ 17 : 16) |The jar of flour was not spent, neither did the jug of oil become empty, according to the word of the Lord (1 Kings 17:16)

ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം . ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; ഭൂമിയിലെ മഴയും ജലവും നദികളും, ധാന്യങ്ങൾ തുടങ്ങി ഭൗതിക സമൃദ്ധി മുഴുവനും ദൈവത്തിന്റെ അനുഗ്രഹമാണ് (സങ്കീ 65 : 9-11). ദൈവത്തിന്റെ തിരുവചനം ശ്രവിച്ച്…

നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്‍പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്‌ധാലുക്കളായിരിക്കണം (നിയമാവര്‍ത്തനം 5 : 32)|You shall be careful therefore to do as the Lord your God has commanded you.(Deuteronomy 5:32 )

ദൈവത്തോടൊപ്പം മനുഷ്യരായ നമുക്കു നാം ആയിരിക്കുന്ന കാലഘട്ടത്തില്‍ കർത്താവ് കൽപിച്ചതുപോലെ അനുസരണയോടെ നടക്കാനാകുമോ? ‘കഴിയുകയില്ല’ എന്നാണ് നമ്മുടെ സ്വാഭാവിക യുക്തി നമ്മോടു പറയുന്നത്. എന്നാല്‍ ‘കഴിയും’ എന്നാണ് ദൈവവചനം പറയുന്നത്. കർത്താവിനെ അറിയുക. കർത്താവിനെ അറിയാൻ വചനം പഠിക്കുക, വചനം വിശ്വസിക്കുക,…

നിങ്ങൾ വിട്ടുപോയത്