ദൈവം അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. എഫേസോസ്‌ 2 : 4-5 ൽ പറയുന്നു, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍,ക്രിസ്‌തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്‌ഷിക്കപ്പെട്ടു.

നിയമം അഥവാ ന്യായപ്രമാണം മോശ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. പഴയനിയമത്തിൽ കൃപ ഇല്ലായിരുന്നു എന്ന് ഇതിനർത്ഥമില്ല. അന്നു കൃപ ഇസ്രായേലിനു മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാർവ്വ ലൗകികമാണ്. (തീത്തൊസ് 2:11). നിയമത്തിനു മുമ്പു തന്നെ കൃപ നിലവിലുണ്ടായിരുന്നു. ദൈവം പിതാക്കന്മാരോട് വ്യക്തിപരമായി ഇടപെട്ടതും, നിയമം ചെയ്തതും കൃപയുടെ അടിസ്ഥാനത്തിലായിരുന്നു. നോഹയ്ക്കു ദൈവത്തിന്റ കൃപലഭിച്ചു എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. പഴയ നിയമ കാലത്തിൽ പാപത്തിൽ നിന്നുള്ള മോചനം നിയമത്തിൽ അധിഷ്ഠിതമായിരുന്നു എന്നാൽ പുതിയനിയമ കാലഘട്ടത്തിൽ പാപത്തിൽ നിന്നുള്ള മോചനം കൃപയിൽ അധിഷ്ഠിതമാണ് .

കൃപ പാപ സാഹചര്യങ്ങളിൽ പരിശുദ്ധാൽമാവിനാൽ പാപത്തെ കുറിച്ചുള്ള പാപബോധം മനുഷ്യനിൽ ഉളവാക്കുന്നു, അങ്ങനെ പാപത്തിൽ വീഴാതെ ദൈവത്തിന്റ കൃപ നമ്മളെ സഹായിക്കുന്നു. നാം ഓരോരുത്തരും പാപത്തിൽ നിന്ന് സ്വന്തം പ്രയത്നത്താൽ മാറാൻ ശ്രമിക്കുമ്പോൾ പാപത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാതെ വരുന്നു എന്നാൽ ദൈവത്തിന്റെ കൃപയാൽ നാം ഓരോരുത്തർക്കും പാപത്തിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കും. മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായ നമ്മുടെ അവകാശം നിത്യനരകമായിരുന്നു. എന്നാൽ അതു നൽകാതെ; ദൈവം തന്റെ കൃപയാൽ സൗജന്യമായി നമുക്കു രക്ഷ നല്കി. അതിനാൽ നമുക്ക് നന്ദിയുള്ളവരായി കർത്താവിനെ സേവിക്കാം.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്