ജീവിതത്തിൽ നാം ഒരോരുത്തരുടെയും മനോഭാവം ക്രൂശിൽ പീഡനമേറ്റ് മരിച്ച ക്രിസ്തുവിന്റെ മനോഭാവത്തിന് തുല്യം ആയിരിക്കണം. ക്രൂശിൽ കിടന്നപ്പോൾ യേശു പ്രവർത്തിച്ചത് സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും പ്രവർത്തികൾ ആയിരുന്നു. മറ്റുള്ളവരോടുള്ള ബന്ധത്തിന്റെ അടിസ്ഥാന പ്രമാണമായി ക്രൂശിലെ സ്‌നേഹത്തെ കാണുന്നില്ലെങ്കില്‍ നാം ഒരിക്കലും ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ യോഗ്യനല്ല. വാക്കുകളിൽ മാത്രമല്ല ജീവിതത്തിലും, സ്നേഹത്തിന്റെ സാക്ഷാത്കാരമായിരുന്നു ക്രിസ്തുവിൻറെ കുരിശുമരണം.

ശത്രുക്കളെ സ്നേഹിക്കുവാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും, നിന്ദിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാനും, ക്രൂശു മരണത്തിലൂടെ യേശു കാണിച്ചുതന്നു. ജീവിതത്തിലുണ്ടാകുന്ന കഷ്ടപ്പാടുകളെയും പ്രയാസങ്ങളെയും സമചിത്തതയോടെ നേരിടുവാൻ യേശുവിന്റെ ക്രൂശുമരണം നമ്മെ പഠിപ്പിക്കുന്നു. യേശു കുരിശുമരണത്തിലെ അവസാന നിമിഷത്തിൽ, അതിവേദനയില്‍ പോലും മറ്റൊരാളോടു സുവിശേഷം പങ്കുവയ്ക്കുകയും. അങ്ങനെ ലോകം കള്ളൻ എന്ന് മുദ്രകുത്തിയ പാപിയെ നിത്യ രക്ഷയിലേക്ക് നയിക്കുവാൻ കർത്താവിനു സാധിക്കുകയും ചെയ്തു. അതുപോലെ അമ്മയെ യോഹന്നാനെ ഏല്‍പ്പിക്കുന്നു. അപ്പനമ്മമാരെ ബഹുമാനിക്കുക എന്ന വാഗ്ദത്തത്തോടുകൂടിയ കൽപ്പന യേശുക്രൂശു മരണത്തിനു സമയത്ത് പോലും പാലിക്കുന്നു.

യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. എന്നിട്ടും കർത്താവ് ക്ഷമയോടെയും സഹനത്തോടെയും ക്രൂശുമരണത്തെ നേരിട്ടു. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപരമായ മരണമായിട്ടാണു ചിലര്‍ ക്രിസ്തുവിന്റെ മരണത്തെ പുകഴ്ത്തുന്നത്. തൃപ്തിയോടെ തന്റെ ആത്മാവിനെ പിതാവിന്റെ കയ്യില്‍ ഏല്പിച്ചുകൊണ്ടുള്ള മരണം. നാം ഓരോരുത്തർക്കും ശരീരത്തില്‍ പീഡനമേറ്റ ക്രിസ്‌തുവിന്റെ മനോഭാവം ധരിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്