ദൈവത്തോടൊപ്പം മനുഷ്യരായ നമുക്കു നാം ആയിരിക്കുന്ന കാലഘട്ടത്തില്‍ കർത്താവ് കൽപിച്ചതുപോലെ അനുസരണയോടെ നടക്കാനാകുമോ? ‘കഴിയുകയില്ല’ എന്നാണ് നമ്മുടെ സ്വാഭാവിക യുക്തി നമ്മോടു പറയുന്നത്. എന്നാല്‍ ‘കഴിയും’ എന്നാണ് ദൈവവചനം പറയുന്നത്. കർത്താവിനെ അറിയുക. കർത്താവിനെ അറിയാൻ വചനം പഠിക്കുക, വചനം വിശ്വസിക്കുക, വചനം പ്രവർത്തിക്കുക. അപ്പോൾ കർത്താവിനെ നമ്മുടെ ജീവിതത്തിൽ രുചിച്ചറിയാൻ സാധിക്കും. എങ്കിൽ മാത്രമേ കർത്താവ് പഠിപ്പിച്ചതു പോലെ അനുസരണയോടെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ഭൂമിയിൽ ജീവിച്ച ദൈവത്തിന്റെ പ്രവാചകൻമാർ കർത്താവിന്റെ കൽപനകളെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ചവർ ആയിരിരുന്നു. ജീവിതത്തിന്റെ വീഴ്ചകളിലൊക്കെ ക്ഷമ പറഞ്ഞ് അവർ കർത്താവിനെ മുറുകെ പിടിച്ചു

കർത്താവിനെ അറിഞ്ഞ വ്യക്തി കർത്താവിനെ സ്നേഹിക്കുകയും ആ സ്നേഹം ഉള്ളയാൾക്കു തീർച്ചയായും അനുസരണയും ഉണ്ടാകും. അനുസരണ സ്നേഹത്തിൽ നിന്നുമാണ് വരേണ്ടത്. ചില സമയങ്ങളിൽ അനുസരിക്കുക എന്നതിനർത്ഥം നമ്മുടെ ചിന്തകൾ, വാക്കുകൾ പ്രവൃത്തികൾ എന്നിവ ദൈവത്തോടും അവന്റെ ഹിതത്തോടും യോജിപ്പിക്കാനാകുക എന്നാകണം. ചില സമയങ്ങളിൽ അനുസരിക്കുക എന്നതിനർത്ഥം കർത്താവ് നമ്മോട് പങ്കിട്ടത് പങ്കിടുക എന്നതാണ്, അവൻ നമുക്ക് നൽകിയത് നൽകുക അങ്ങനെ ദൈവം നമ്മെ അനുഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർക്കും അനുഗ്രഹമാകണം

നമ്മളുടെ കർത്താവ് എന്താണോ തിരുവചനത്തിലൂടെ നമ്മളോട് പറയുന്നത് അത് പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും അനുസരിക്കാൻ നാം തയാറാകണം. ഇന്നത്തെ ലോകത്തിൽ എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, പരിശുദ്ധാൽമാവിലൂടെയും ദൈവവചനത്തിലൂടെയും ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്‌. നാം ഒരോരുത്തർക്കും യേശുവിനെ പൂർണ്ണമായും അനുസരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്