ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം . ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; ഭൂമിയിലെ മഴയും ജലവും നദികളും, ധാന്യങ്ങൾ തുടങ്ങി ഭൗതിക സമൃദ്ധി മുഴുവനും ദൈവത്തിന്റെ അനുഗ്രഹമാണ് (സങ്കീ 65 : 9-11). ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. കര്‍ത്താവിന്റെ അനുഗ്രഹം സമ്പത്തു നല്‍കുന്നു; അവിടുന്ന്‌ അതില്‍ ദുഃഖം കലര്‍ത്തുന്നില്ല.(സുഭാഷിതങ്ങള്‍ 10 : 22) സമ്പത്ത് ഇല്ലാത്തത്, കർത്താവിന്റെ അനുഗ്രഹം ഇല്ലാത്തത് കൊണ്ടാണ് എന്നു നാം വിശ്വസിക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നത് ദൈവിക പദ്ധതിയിലേയ്ക്ക് വഴി നടത്താനാണ്.

നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം നൽകിയിരിക്കുന്ന അനുഗ്രഹം വലുതെന്നോ, ചെറുതെന്നോ നോക്കാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ സന്തോഷകരമായ മനസ് നാം ഒരോരുത്തർക്കും ഉണ്ടായിരിക്കണം. അതിന് ഒരു ഉദാഹരണമായിരുന്നു, സറേഫാത്തിലെ വിധവ. പട്ടിണി കാരണം കൈയ്യിലുണ്ടായിരുന്ന അപ്പം കഴിച്ചതിനുശേഷം മകനുമൊത്ത് മരിക്കാനിരുന്നതായിരുന്നു ആ വിധവ. സറേഫാത്ത് ദേശം പട്ടിണിയാൽ വലഞ്ഞിരുന്ന നാളുകൾ ആയിരുന്നു. സറേഫാത്ത് ദേശത്ത് എത്തിയ ഏലിയാ പ്രവാചകൻ ആ വിധവയോട് ഭക്ഷണം ആവശ്യപ്പെട്ടു. പട്ടിണി ആയിട്ടു പോലും കൈയ്യിലുണ്ടായിരുന്ന അപ്പം ഏലിയാ പ്രവാചകന് ഭക്ഷിക്കാൻ നൽകുകയുണ്ടായി. പിന്നീട് നാം കാണുന്നത് മരിക്കാനിരുന്ന വിധവയുടെ ഭവനത്തിൽ ഉണ്ടായ സമ്യദ്ധിയുടെ നാളുകൾ ആയിരുന്നു.

കർത്താവ് നോക്കുന്നത്, നമ്മുടെ കരങ്ങളിൽ എന്ത് ഉണ്ട് എന്നല്ല, നൽകാനുള്ള നമ്മുടെ മനസിനെയാണ്. 2കോറിന്തോസ്‌ 9 : 7 ൽ പറയുന്നു, സന്തോഷപൂര്‍വം നല്‍കുന്നവനെയാണ്‌ ദൈവം സ്‌നേഹിക്കുന്നത്‌. ജീവിതത്തിൽ മോശമായ സാഹചര്യത്തിൽ പോലും പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുക. നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും, സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്