സ്വർഗ്ഗീയ പിതാവിനോടുള്ള പ്രാർത്ഥനയിലൂടെതിൻമയുടെ പ്രലോഭനങ്ങൾ, നാം ആത്മാവിൽ സ്വീകരിച്ചിട്ടുള്ളതും, എന്നാൽ നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നതുമായ പാപത്തിന്റെ സ്വാധീനം നമുക്ക് വെളിപ്പെടുത്തിതരുന്നു. ഈ വെളിപാട് നമ്മുടെ പാപമാർഗ്ഗങ്ങളെ തിരിച്ചറിഞ്ഞ് അവയിൽനിന്നും മോചനം നേടാനുള്ള തീരുമാനം എടുക്കാൻ നമ്മെ സഹായിക്കുന്നു. “തിന്മയാൽ ദൈവം പ്രലോഭിതനാകുന്നില്ല, അവിടുന്ന് ആരെയും പ്രലോഭിപ്പിക്കുന്നുമില്ല” (യാക്കോബ് 1:13), മറിച്ച് നമ്മെ തിന്മയിൽനിന്നും സ്വതന്ത്രരാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. പ്രലോഭനങ്ങൾക്ക് സമ്മതം നല്കുമ്പോഴാണ് നമ്മൾ പാപത്തിനു നമ്മുടെ ജീവിതത്തിൽ ഇടം നൽകുന്നത്. അതിനാൽ, പാപത്തിലേക്ക് നയിക്കുന്ന വഴിയിൽ പ്രവേശിക്കാൻ അനുവദിക്കരുതേ എന്നു നമ്മൾ പ്രാർത്ഥിക്കുന്നു.

തിന്മ ചെയ്യുമ്പോൾ ഒരോ വ്യക്തിയും പാപത്തിന്റെ രൂപഭാവങ്ങൾ സ്വീകരിക്കുകയാണ്. ദൈവത്തിന്റെ പദ്ധതിയുടെയും ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകരപ്രവർത്തനത്തിന്റെയും മുൻപിൽ പ്രതിബന്ധമായി നിൽക്കുന്ന പിശാചിൽനിന്നും രക്ഷിക്കണമേ എന്നാണ് ഈ പ്രാർത്ഥനയിലൂടെ നമ്മൾ അപേക്ഷിക്കുന്നത്. നമ്മുടെ തെറ്റുകൾ ക്ഷമിക്കുകയും പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിനു മാത്രമേ നമ്മെ പിശാചിൽനിന്നും അവന്റെ തന്ത്രങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. സാത്താൻ വഴി നേരിട്ടും അവന്റെ പ്രചോദനം വഴിയും ഉണ്ടാകുന്ന വർത്തമാന, ഭൂത, ഭാവി കാലങ്ങളിലെ ലോകത്തിന്റെ എല്ലാ തിന്മകളിൽനിന്നും രക്ഷിക്കണമേ എന്നുള്ള പ്രാർത്ഥന തിന്മയുടെ ശക്തികളെ സ്വർഗ്ഗീയ പിതാവിനു സമർപ്പിക്കുന്നു.

ശത്രു നമ്മളെ വീഴ്ത്താൻ ലോകത്തിന്റെ ആയുധങ്ങൾ ഉപയോഗിക്കും, എന്നാൽ ശത്രുവിന് എതിരെയുള്ള നമ്മുടെ ആയുധം പ്രാർത്ഥന ആയിരിക്കണം. ശത്രു നമ്മളോട് പൊരുതുമ്പോൾ, ശത്രുവിന് വേണ്ടി പൂർണ്ണ ഹൃദയത്തോടെ ക്ഷമിച്ച് പ്രാർഥിക്കുക. തിൻമയുടെ ഏത് പ്രതികൂല സാഹചര്യങ്ങളിലും മാറോടു ചേർത്ത് നിർത്തുവനാണ് നമ്മുടെ കർത്താവ്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്