Category: BIBLE READING

വിശക്കുന്നവരെ വിശിഷ്‌ട വിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി;(ലൂക്കാ 1:53)|He has filled the hungry with good things(Luke 1:53)

സംതൃപ്തനാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. തിരുവചനത്തിൽ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് നിരവധി പേരെ സംതൃപ്തനാക്കിയ ദൈവമാണ് നമ്മുടെ ദൈവം. തിബേരിയൂസ് എന്നറിയപ്പെടുന്ന ഗലീലിയാ കടലിന്റെ മറുതീരത്ത് ഒരു വലിയ ജനാവലി യേശുവിന്റെ വചനം കേൾക്കാൻ കാത്തിരുന്നു. ആൽമീയ ഭോജനമായി വചനം…

നിന്നോട്‌ ഔദാര്യം കാണിക്കാന്‍ കര്‍ത്താവ്‌ കാത്തിരിക്കുന്നു.(ഏശയ്യാ 30:18)|Therefore the LORD waits to be gracious to you (Isaiah 30:18)

കർത്താവിന്റ ഔദാര്യത്തിനു പരിധി ഇല്ല. ഔദാര്യത്തിനു എന്ന വാക്കിന് പകരം കർത്താവിന്റ സ്നേഹത്തിന് പരിധി ഇല്ല എന്നു പറയുന്നതാണ് അത്യുത്തമം. ദൈവമക്കളായ നാമോരോരുത്തരും കർത്താവ് നമ്മളോട് കാണിക്കുന്നത് ഔദാര്യമല്ല. ദൈവമക്കൾ ആയ നമ്മളോടുള്ള സ്നേഹമാണ്. ബൈബിളിലെ മൂലഭാഷയായ ഹീബ്രുവിൽ നിന്ന് ഇംഗ്ലീഷിലേക്ക്…

മനുഷ്യപുത്രന്‍ ഈ തലമുറയ്‌ക്കും അടയാളമായിരിക്കും.(ലൂക്കാ 11 : 30)|Son of Man will be Sign to this generation.(Luke 11:30)

യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത്തോടുകൂടി ആയിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അവർ സ്വർഗ്ഗത്തിൽനിന്നും ഒരടയാളം…

കരുണയും വിശ്വസ്‌തതയും നിന്നെ പിരിയാതിരിക്കട്ടെ.(സുഭാഷിതങ്ങള്‍ 3:3)|Let not steadfast love and faithfulness forsake you (Proverbs 3:3)

കരുണ കാണിക്കണം എന്നുള്ളത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്. അന്യരുടെ വേദനകൾ കാണുമ്പോൾ അതുമൂലം വേദനിക്കുന്നവരാണ് നാമെല്ലാം. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും രോഗങ്ങളും എല്ലാം പല അളവിലുള്ള വേദന നമ്മുടെ മനസ്സിന് പ്രദാനം ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഈ വേദനയിൽ നിന്നും പ്രചോദനമുൾക്കൊണ്ട്…

ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 3:5)|I am in the hands of the Lord. (Psalms 3:5)

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…

കര്‍ത്താവിന്റെ വചനം ശ്രവിക്കുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: (എസെക്കിയേല്‍ 20:47)|Hear the word of the LORD: Thus says the Lord GOD. (Ezekiel 20:47)

ദൈവം മനുഷ്യനു നൽകിയ സുപ്രധാന കല്പന എന്നത് അവിടുത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കണം എന്നതാണ്. ദൈവത്തോടുള്ള സ്നേഹവും, ബൈബിൾ വായിക്കുന്നതും തമ്മിൽ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ യഥാർത്ഥമയി സ്നേഹിക്കുന്നു എങ്കിൽ,ദൈവത്തിന്റെ വചനത്തിലുടെ അവിടുത്തെ അറിയാനുള്ള ആഗ്രഹവും ഉണ്ടാകും. നാം ദൈവവചനത്തിനായ്‌…

ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. (1 യോഹന്നാന്‍ 5 : 18)|We know that everyone who has been born of God does not keep on sinning, but he who was born of God protects him.(1 John 5:18)

നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടി കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന്…

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്‌? (1 യോഹന്നാന്‍ 5 : 5)|Who is it that overcomes the world except the one who believes that Jesus is the Son of God?(1 John 5:5)

പ്രശസ്‌തരായ ധാരാളം ആളുകളുണ്ട്. ചിലർ സ്വന്തം സമൂഹത്തിലോ നഗരത്തിലോ രാജ്യത്തോ പേരു കേട്ടവരാണ്‌. മറ്റു ചിലരാകട്ടെ ലോക പ്രശസ്‌തരാണ്‌. എന്നാൽ, ഇവരിൽ ആരുടെയെങ്കിലും പേരറിയാം എന്നതുകൊണ്ട് നിങ്ങൾക്ക് ആ വ്യക്തിയെ നന്നായിട്ട് അറിയാം എന്നർഥമില്ല. അയാളുടെ പശ്ചാത്തലമോ ഗുണഗണങ്ങളോ നമ്മൾക്ക് അറിയാമെന്നു…

മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക്‌ ന്യായീകരണമില്ല. (റോമാ 2:1) |Therefore you have no excuse, O man, every one of you who judges. (Romans 2:1)

ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമ്മളുടെ സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മളെ മറ്റുള്ളവരെ വിധിക്കുവാൻ സ്വാധീനിക്കുന്നത്. പലപ്പോഴും നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാലാണ് നാം…

ദെവഭക്‌തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലും അത്‌ അവരെ സമീപിക്കുകയില്ല.(സങ്കീർ‍ത്തനങ്ങള്‍ 32 : 6)|Let everyone who is godly offer prayer to you at a time when you may be found; surely in the rush of great waters, they shall not reach him.(Psalm 32:6)

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം…

നിങ്ങൾ വിട്ടുപോയത്