എല്ലാം ഉപേക്ഷിക്കുക എന്നത് സ്വയം ശൂന്യവൽക്കരണത്തിന്റെ പര്യായമാണ്. അത് വിശ്വാസമാണ്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ ദൈവരാജ്യം (മർക്കോ 1:14-20) സ്നാപകയോഹന്നാൻ തടവിലായിരിക്കുന്നു. ദൈവവചനത്തിന്റെ വിത്തുകൾ വിതച്ചതിനാണ് ഹേറോദേസ് അവനെ ബന്ധനസ്ഥനാക്കിയിരിക്കുന്നത്. സമയം അനുകൂലമല്ല. നല്ലൊരു മുഹൂർത്തത്തിന് വേണ്ടി യേശുവിന് വേണമെങ്കിൽ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. ഇല്ല, അവൻ കാത്തിരിക്കുന്നില്ല. അവൻ സുവിശേഷവുമായി ഇറങ്ങിത്തിരിക്കുകയാണ്. വ്യത്യസ്തമായ…