Category: സീറോമലബാർ സഭ

” വിശുദ്ധ കുർബാനയുടെ അർപ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതിൽ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. “|സീറോമലബാർസഭ

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,സീറോമലബാർസഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനം 2025 ജനുവരി 6 മുതൽ…

വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം: സീറോമലബാർ സഭാസിനഡ്

കാക്കനാട്: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ സഭാസിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961-ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ്…

ജനത്തിന്റെ പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: |ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാക്ഷ്യത്തിനുള്ള അനന്യമായ അവസരമാണ്|കർദിനാൾ ജോർജ് കൂവക്കാട്

കർദിനാൾ മാർ ജോർജ് കൂവക്കാടിന് സഭാസിനഡ് സ്വീകരണം നൽകി കാക്കനാട്: ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം…

സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാം: മാർ റാഫേൽ തട്ടിൽ|സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്.…

വൈദികരുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികളുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സമൂഹം ജാഗ്രത പുലർത്തണം.|സീറോമലബാർസഭ

സമരങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്ത്? ആരാധനാക്രമത്തെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ സീറോമലബാർസഭയെ ദുർബലപ്പെടുത്തുന്നു എന്ന തിരിച്ചറിവിലാണ് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ആരാധനയിൽ ഐകരൂപ്യം വരുത്താൻ 1999-ലെ തീരുമാനം നടപ്പിലാക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം സിറോമലബാർസഭ സ്വീകരിച്ചത്. 34 രൂപതകളിലും അത് നടപ്പായി.…

മുനമ്പം നിവാസികളുടെ നിലവിളി കേൾക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണം: മാർ റാഫേൽ തട്ടിൽ

-മേജർ ആർച്ചുബിഷപ്പ് നിരാഹാരസമരപ്പന്തലിലെത്തി കാക്കനാട്: മുനമ്പം നിവാസികളുടെ നിലവിളി കേൾക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്നു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. കുടിയിറക്കുഭീഷണിയുടെ ആശങ്കയിൽ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലിൽ സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീർ…

മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി സീറോമലബാർസഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികൾക്ക് സീറോമലബാർസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ഭൂമി…

സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ|വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻനിയമിതനായി.

കാക്കനാട്: സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്.…

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം:|പൊതുസമൂഹത്തിൽ ജീവനും ജീവിതവും പരിരക്ഷിക്കപ്പെടണം.|സീറോമലബാർസഭ

സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാക്കനാട്: സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ…

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി…

നിങ്ങൾ വിട്ടുപോയത്