ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ
എല്ലാ സമുദായങ്ങൾക്കും തുല്യമായ അവകാശങ്ങളും നീതിയും പരിഗണനയും തൊഴിലവസരങ്ങളും ജനപ്രതിനിധിസഭകളിൽ തുല്യമായ പ്രാതിനിധ്യവും കിട്ടണമെന്ന നീതിസങ്കല്പം ജനാധിപത്യവ്യവസ്ഥയുടെ ആണിക്കല്ലാണ്. കേരളത്തിൽ ഇവയ്ക്കുവേണ്ടിയുള്ള മുന്നേറ്റം ഇവിടത്തെ സ്വാതന്ത്ര്യസമര പരന്പരകളുമായി അഭേദ്യമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ഈഴവർ എസ്എൻഡിപിയുടെ കുടക്കീഴിലും നായർ സമുദായം എൻഎസ്എസിന്റെ ബാനറിലും…