കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! |മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ!
ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍,…