“അരമന കയ്യേറി ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ തിരുപ്പട്ടമെന്ന കൂദാശയുടെ നിയമങ്ങൾ മാറ്റാമെന്നോ ഇല്ലാതാക്കാമെന്നോ കരുതുന്നത് സഭാസംവിധാനങ്ങളക്കുറിച്ചുള്ള തെറ്റിധാരണയിൽനിന്നുണ്ടായ തീരുമാനമാകാം.”
എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാ സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അവർ എഴുതി…