അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
ആത്മീയ അനുഭവം
ജീവിതഅനുഭവം
മാതാപിതാക്കൾ
വിശുദ്ധ മാതാപിതാക്കൾ
വൈദിക വിദ്യാർത്ഥി
സെമിനാരി ജീവിതം
സെമിനാരി ഡേയ്ക്കു വന്നപ്പോൾ ബാവാ തിരുമേനി വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളോട് അദ്ദേഹത്തിന്റെ ഒരനുഭവം പറഞ്ഞു:
എൺപതുകളിലാണ്. പൗരോഹിത്യത്തിന്റെ ആദ്യനാളുകളിൽ ബംഗലൂരുവിലെ ധർമാരാമിലേക്ക് ഉപരിപഠനത്തിനാർത്ഥം അദ്ദേഹം അയയ്ക്കപ്പെട്ടു. അക്കാലത്ത് അവിടെയുള്ള മലങ്കര സഭാമക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു. ധർമാരാമിനു തൊട്ടടുത്തുള്ള ഒരു സന്യാസഭവനത്തിന്റെ ചാപ്പലിലാണ് താൽക്കാലികമായി അവർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചിരുന്നത്. എല്ലാ ഞായറാഴ്ചയും വി. കുർബാന…