കാണുക ഈ ദുരിതജീവിതം• |ഇനിയെത്ര കാലം ഈ ദുരിതജീവതം തുടരണമെന്നത് ഇവിടത്തെ അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മുന്നിൽ ചോദ്യമായി നിലനിൽക്കുകയാണ്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായുണ്ടാകുന്ന തീരശോഷണത്തിൽ സ്വന്തം വീട് നഷ്ടമായതിനെത്തുടർന്ന് താൽക്കാലികമായി താമസിക്കാൻ കിട്ടിയ മുറിയുടെ ഭിത്തിയിൽ ഒൻപത് വയസുകാരി ജോഷ്ന ജോണ്‍ വെടിപ്പുള്ള കയ്യക്ഷരത്തിൽ എഴുതിയിട്ടു: ‘ക്യൂട്ട് ഫാമിലി, ഗോഡ് ബ്ലസ് യു ഫാമിലി’. ജോഷ്നയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ജോണ്‍…