വസ്തുക്കളുടെ ഭൂമിശാസ്ത്രം
വസ്തുക്കൾക്കുമുണ്ട് ഭൂമിശാസ്ത്രംഅവയെ മാപ്പുകൾ കാണിക്കില്ലഅക്ഷാംശത്തിനും രേഖാംശത്തിനുമിടയിൽഇവിടെ ഒഴിച്ചുകൂടാനാവാത്തത്മറ്റെവിടെയെങ്കിലും അമിതമായിതോന്നിയേക്കാം. അനാവശ്യമായത് ഉപയോഗശൂന്യമാണെന്ന്എവിടെയാണ് എഴുതിയിരിക്കുന്നത്? അവഗണിക്കാൻ അർഹതയുള്ളസാധനങ്ങളാണ് അമ്മയുടെ അലമാരയിൽ.പഴയ സാരികളുടെ ഇടയിൽനിന്നും അമ്മമാത്രം കണ്ടെത്തുന്ന ചില നോട്ടുകൾ,വൈകാരിക മൂല്യമുള്ള ചിലകുറിപ്പുകൾ, ക്ഷണക്കത്തുകൾ,ആദ്യമാലയിലെ താലികൊളുത്തുംദ്രവിച്ചടർന്ന കല്യാണ ഫോട്ടോയും. മുറികൾക്കുമുണ്ട് ഭൂപ്രകൃതി.ഒറ്റയ്ക്കായ അമ്മയുടെ മുറിയിലെന്നും…