നൂറ്ററുപത്തിനാലു വർഷങ്ങൾക്കിപ്പുറവും ഫാ. തോമസ് മൂലയിൽ എന്ന ഒരു അഭിനവ ഗുണ്ടർട്ടിൻ്റെ ഭാഷാശുശ്രൂഷ കൈരളിക്ക് ലഭിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്.
അക്ഷരസമരത്തിൻ്റെ അമരക്കാർ റവ. ഡോ. ജോഷി മയ്യാറ്റിൽ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയിൽനിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച ‘പാഠാരംഭം’ ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ്സ് കൂടുതൽ ഗ്രഹിച്ചുകൊണ്ട്…