ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക പദ്ധതികൾ തുടങ്ങാൻ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നില്ല.
ഇന്ത്യയുടെ ഭരണഘടന അനുസരിച്ചു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിക്കുവാൻ സാധിക്കുകയില്ല. സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി, ജെബി കോശി കമ്മറ്റി എന്നൊക്കെ പേരിട്ട് കമ്മീഷനുകളെ നിയമിക്കുമെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ മത വേർതിരിവ് ഇല്ലാതെ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളു.…