“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ
സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…