ഞെട്ടിപ്പിക്കുന്ന വ്യാഴക്കാഴ്ച!|ഈ ആചാരം ചിലപ്പോഴെങ്കിലും ക്രിസ്തീയ വേദികൾ മറികടന്ന് ശക്തമായ നയതന്ത്ര ചിഹ്നമായിപ്പോലും മാറുന്നുണ്ട്.
ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു നാടകീയ കൃത്യം – അതാണ് താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽ ചുറ്റി, യേശു നടത്തിയ പാദക്ഷാളനം! അത് ഒരു നാടകമായിരുന്നില്ല; യേശു എന്ന ദൈവ-മനുഷ്യൻ്റെ ജീവിതത്തിൻ്റെയും പ്രബോധനങ്ങളുടെയും പരാർത്ഥമുള്ള സ്വയബലിയുടെയും രത്നച്ചുരുക്കപ്രതീകം തന്നെയായിരുന്നു. വർഷം രണ്ടായിരം…