പ്രിയപ്പെട്ട പാപ്പാ,രോഗക്കിടക്കയിൽ നിന്ന് അങ്ങു മടങ്ങിവരണം.
ലോകം മുഴുവൻ അങ്ങയെ കാത്തിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അങ്ങു വീണ്ടും ബലിയർപ്പിക്കണം. ആ ചത്വരത്തിൽ അങ്ങയുടെ ശബ്ദം വീണ്ടുമുയരണം. ഉയർത്തിയ കരങ്ങളാൽ വരയ്ക്കുന്ന കുരിശിനാൽ വീണ്ടും വീണ്ടും ഞങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. ക്രിസ്തുവിന്റെ മുഖം കാണാനാഗ്രഹിച്ചു കാത്തുനിൽക്കുന്ന ആയിരക്കണക്കിനു മനുഷ്യരിലേക്ക് നീട്ടിയ…