കോപ്റ്റിക് ഓർത്തോഡോക്സ് തപസ്വികൾ മരുഭൂ പിതാക്കന്മാർ
ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുണ്ട് സഹാറാ മരുഭൂമിക്ക്. അതിൻറെ അപാരമായ വിജനതയിൽ, മണൽ ഗുഹകളിൽ വസിക്കുന്ന താപസ ശ്രേഷ്ടന്മാർ ഈജിപ്തിലെ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ഒരു സവിശേഷ പൈതൃകമാണ്. ഒരു കഷ്ണം റൊട്ടിയും അൽപ്പം വെള്ളവും മാത്രം ഭക്ഷിച്ചു ഏകാന്തമായും, കൂട്ടായും ഇവർ…