കുഞ്ഞായിപ്പിറന്ന ദൈവവും, കുഞ്ഞുങ്ങളെപ്പോലെയാകേണ്ട നമ്മളും, ഒരു പുൽക്കൂട്ടിൽ കണ്ടുമുട്ടുന്ന പവിത്രമായ ദിനമാണ് ക്രിസ്മസ്.
മനുഷ്യഹൃദയങ്ങളിൽ ദൈവസ്നേഹം നിറക്കാനായി, അവനെ സൃഷ്ടിച്ച ദൈവം തന്നെത്തന്നെ ശൂന്യനാക്കി. അത്രക്കുമധികം തന്റെ സൃഷ്ടികളെ സ്നേഹിച്ച സൃഷ്ടാവിനോടടുക്കാൻ നമ്മൾ കുഞ്ഞുങ്ങളെപ്പോലെയാകണം ; മനുഷ്യരോടടുക്കാൻ ദൈവം കുഞ്ഞായതുപോലെ…ലോകത്തിന്റെ കാഴ്ചപ്പാടിൽ പ്രായം കൂടുമ്പോൾ അറിവ് കൂടുന്നു. പക്ഷെ ജ്ഞാനസൂര്യൻ ഭൂമിയിലേക്ക് വന്നത് ബലഹീനനായ ഒരു…