LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം
അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്സിറ്റ്…
വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പോളിംഗ് 70 ശതമാനത്തിലേക്ക്
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്മാര് 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 33.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട്…
സിറോ മലബാർ സഭാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എറണാകുളം സെന്റ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈ സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് ചെയ്തു.
ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നവരാണ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…
ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.
നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്. പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ…
ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ
പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ.…