Category: ഈസ്റ്റർ

കല്ലിനോടു കലിപ്പുള്ള സ്വർഗം!|മുനമ്പംകാർ ഈസ്റ്റർ ദിനത്തിലും ഉപവാസമിരിക്കുകയാണ്!

കല്ല് ചൂളിപ്പോയ മുഹൂർത്തമാണ് യേശുവിൻ്റെ ഉത്ഥാനം! യേശുവിൻ്റെ മുന്നിൽ കല്ലിന് പലവട്ടം നിർവീര്യമായിത്തീരേണ്ടി വന്നിട്ടുണ്ട്… “ആ കല്ലെടുത്തു മാറ്റുവിൻ” – ലാസറിൻ്റെ കല്ലറയ്ക്കു മുന്നിൽ എത്തിയ യേശു നല്കിയ ഉത്തരവാണിത് (യോഹ 11,39). ജീവിതങ്ങളെ അടച്ചു മൂടിവയ്ക്കുന്ന കൽപ്പാളികളൊന്നും അവിടുത്തേക്ക് ഇഷ്ടമല്ല!…

പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ

‘സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.’ സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. ‘പുതിയ പൂക്കളുടെ ഉത്സവം’…

ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. |മാർ റാഫേൽ തട്ടിൽ

ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കാൻ നടത്തിയ യാത്രയെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. പലതും നിറം പിടിപ്പിച്ചതും അതിഭാവുകത്വം കലർന്നവയുമാണ്. അവയിൽ ശ്രദ്ധേയമായ ഒരു കഥയിതാണ്. കടലിലെ യാത്രയ്ക്കിടയിൽ കര കണ്ടിട്ടു മാസങ്ങളായി. ലക്ഷ്യമില്ലാതെ അലയുന്ന കപ്പലിലെ സഹപ്രവർത്തകർ കൊളംബസിനെ കയ്യും-കാലും കെട്ടി കടലിൽ…

യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവിനുവേണ്ടിയുള്ള പ്രത്യാശ.

ക്രിസ്തുവിന്റെ ഉയിര്‍പ്പ് പങ്കുവയ്ക്കുന്നത് ജീവിതത്തിൽ തകർന്ന് പോയവർക്ക് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്, കുടുംബ ജീവിതത്തിൽ, സാമ്പത്തിക മേഖലകളിൽ, ജോലി മേഖലകളിൽ, ഭൗതിക കാര്യങ്ങളിൽ, ആത്മീയകാര്യങ്ങളിൽ തുടങ്ങിയവയിലൊക്കെ ജീവിതത്തിൽ തകർന്നുപോയ വ്യക്തികൾ ഉണ്ടായിരിക്കാം എന്നാൽ യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ…

നമുക്ക് സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മരണത്തെ തോല്പിച്ചവൻ തന്ന സമാധാനം പങ്കു വയ്ക്കാം. അതാവട്ടെ നമ്മൾ നൽകുന്ന സാക്ഷ്യവും .

ഈസ്റ്റർ =ഷാലോം മരണത്തിനും മരണമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസം.ദുഖവെള്ളിയിൽ ക്രൂരതയുടെ ഭീകരത കണ്ട് മനസ്സ് മരവിച്ച മനുഷ്യന് പ്രത്യാശയുടെ പ്രകാശം പകരുന്നതായി ഉയിർപ്പുതിരുനാളും ഉത്ഥിതൻ ആശംസിച്ച സമാധാനവും. ഏതൊരു വേദനയിലും ഒരു സന്തോഷമുണ്ടാവുമെന്ന, കണ്ണീരിൽ ഒരു പുഞ്ചിരിയുണ്ടാവുമെന്ന പ്രതീക്ഷ മരണത്തെ തോല്പിച്ചവൻ…

ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്ന് ഉയിര്‍പ്പിക്കും. (1 കോറിന്തോസ് 6.14) |അങ്ങയുടെ ഉത്ഥാനത്തിന്റെ മുദ്ര നിത്യമായി എന്നില്‍ ചാര്‍ത്തേണമേ എന്നു പ്രാർത്ഥിക്കാം.

God raised the Lord and will also raise us up by his power. (1 Corinthians 6:14) ✝️ ഉയിര്‍പ്പ് ഒരേ സമയം നമ്മോട് നശ്വരതയെക്കുറിച്ചും, അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകര്‍ച്ചയ്ക്കു ശേഷവും ഉയര്‍ച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട്…

“അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം.” |മുഖ്യമന്ത്രി

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ…

കർത്താവിന്റെ സഭയെ പരിരക്ഷിക്കുവാനുള്ള പീഡാനുഭവ യാത്ര|കർത്താവിന്റെ സഭയെ വീണ്ടെടുക്കുന്നതിനുള്ള സമയം ഇതാണ്.

സുവിശേഷത്തിന്റെ തീർത്തും അസംഭവ്യമായ എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച ഒന്നായിരുന്നു ഓശാന യാത്ര.പ്രത്യക്ഷത്തിൽ ആദിമ സഭ പരസ്യമായി പ്രഖ്യാപിക്കാൻ ഉത്സാഹിച്ച ഒന്നായിരുന്നു ഓശാന. ലൗകിക നിലവാരമനുസരിച്ച്, ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള മിശിഹായുടെ വരവ്, ഒരു കഴുതപ്പുറത്ത് യെരൂശലേമിലേക്ക് പോകുക.സാധാരണ മനുഷ്യർക്ക്‌ രാജകീയവും സാമ്രാജ്യത്വവുമായ…

കൊറോണയെക്കാൾ വലിയ മഹാമാരി പാപമാണ്; പാപത്തെ നിഷ്കാസനം ചെയ്താണ് ഈശോ ഉത്ഥാനം ചെയ്തത്

ദൈവം കുരിശിൽ മരിക്കുമ്പോൾ… ?|മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ടവൻ പോയതുപോലെ മടങ്ങി വരും എന്ന യാഥാർത്ഥ്യത്തിൻ്റെ വിളംബരവും കുരിശിൽ ഉയർന്നു കേൾക്കാം.

യേശുക്രിസ്തു ദൈവമായിരുന്നുവെങ്കിൽ ദൈവത്തിന് മരിക്കാൻ കഴിയുമോ ? അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ ആ മനുഷ്യന്‍ ഏതാനും മണിക്കൂറുകൾ പീഡനമേറ്റ് കുരിശില്‍ മരിച്ചപ്പോള്‍, അത് കോടാനുകോടി മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമാകുന്നത് എങ്ങനെ? കുരിശുമരണം എപ്രകാരമാണ് മുഴുവൻ മനുഷ്യവംശത്തിൻ്റെയും പാപങ്ങൾക്ക് പ്രാശ്ചിത്തമാകുന്നത്?…

നിങ്ങൾ വിട്ടുപോയത്