ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’: പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ ആപ്ത വാക്യവും ലോഗോയും പുറത്തിറക്കി
മനാമ: നവംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ കേന്ദ്രമാക്കി “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.…