Category: ആത്മപരിശോധന

സമൂഹമേ നിന്റെ കൂടെ ഉള്ള ഒരുവൻ|ഒരുവൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിന് കാരണം നീ തന്നെ ആണ്.. നീ നിന്നെ തന്നെ പഴിക്കു

ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത മനുഷ്യരുടെ കഥയുണ്ട്. അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നവരിലേറെയും. അവൻ / അവൾ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു. ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു. ആത്മഹത്യ വരെയുള്ള ഒറ്റപ്പെടലിൽ…

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു

വിശ്വാസികൾ ജാഗ്രത പാലിക്കുക ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ ) സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ ഭാഗത്തു…

സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം വിശുദ്ധമായ അൾത്താരയെപ്പോലും പോലും വിദ്വെഷപ്രസംഗത്തിന്റെ വേദിയാക്കി| ഈ വിദ്വേഷപ്രചാരണം തെറ്റാണെന്നു പറയാനുള്ള ധൈര്യം ഒരു അൽമായ പ്രമുഖനും കാട്ടുന്നില്ലെന്നുള്ളതും വിസ്മയിപ്പിക്കുന്നു.|Bishop Thomas Tharayil

വിദ്വേഷ പ്രസംഗങ്ങൾക്കു ജനങ്ങളെ, അഭ്യസ്തവിദ്യരാണെങ്കിൽ പോലും, സ്വാധീനിക്കാൻ കഴിയുമെന്നതിനു ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം മാത്രം മതി തെളിവ്. സ്നേഹം മനുഷ്യനെ സ്പർശിക്കാൻ സമയമെടുക്കുമ്പോൾ വിദ്വേഷം മനുഷ്യനെ എതിർപ്പിലേക്കും അക്രമത്തിലേക്കും പെട്ടെന്ന് നയിക്കും. സിറോ മലബാർ സഭയിൽ ഒരു രൂപതയിൽ മാത്രം നിലനിൽക്കുന്ന…

സ്വവർഗ ലൈംഗികതയെ പിന്തുണച്ചുകൊണ്ട് ഒരു വൈദികൻ്റെ നേതൃത്വത്തിൽ നക്ഷത്രം തൂക്കിയിട്ടും, ആ വൈദികൻ തന്നെ അതിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിട്ടും മേലധികാരികൾ ഇതൊന്നും കണ്ട മട്ട് പോലുമില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.

സ്വവർഗാനുരാഗത്തെ പിന്തുണച്ചു കൊണ്ടുള്ള നക്ഷത്രം തുക്കിയത് വിവാദമായതിനെ പറ്റി എർണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ വിമത വൈദികനായ ഫാ നിധിൻ പനവേലിൽനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:” അവർ അൺ ന്യാച്ചുറലും ഞാൻ ന്യാച്ചുറലുമെന്ന് പറയാൻ ഞാൻ ആരാണ് ? അവരെ…

വ്യാജ സുവിശേഷഘോഷണം തിരിച്ചറിയാനുള്ള 7 മാർഗ്ഗങ്ങൾ

1. പ്രസംഗകന് മഹത്വം ലഭിക്കുന്ന വിധത്തിൽ ഫോട്ടോകളും മറ്റും വച്ചു വ്യാപകമായി പരസ്യം ചെയ്യുക. 2. അത്ഭുതം, രോഗശാന്തി തുടങ്ങിയവ നടക്കാൻ പോകുന്നു എന്നു കൊട്ടിഘോഷിക്കുക. 3. മിറക്കിൾ ക്രൂസേഡ്, അത്ഭുതങ്ങളുടെ ദിനരാത്രങ്ങൾ എന്നൊക്കെ കൺവൻഷനുകളെ വിശേഷിപ്പിക്കുക. 4. ഭൗതീക അനുഗ്രഹങ്ങൾക്ക്…

“നാല്പതു വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹൃദയങ്ങൾ ഞാൻ തുറന്നു. പക്ഷേ ഈ ആറു വയസ്സുകാരിയാണ് എന്റെ ഹൃദയം തുറന്നത്. ഇപ്പോഴാണ് ഞാൻ സംസ്കാരമുള്ളവനായത് “

ഡോക്ടർ അങ്കിളേ എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ? ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.WhatsApp ൽ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല.അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു…

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം|മാതാവിനെ സാരിയുടുപ്പിക്കാന്‍ വന്‍തുക ഈടാക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാകും തീര്‍ച്ച.

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം ജപമാല മാസമെന്ന ഒക്ടോബര്‍ മാസത്തില്‍ ദൈവാലയങ്ങളില്‍ നിന്ന് ദൈവാലയങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന ഒരുതരം പുതിയ ഭക്താഭ്യാസമാണ് മാതാവിനെ സാരിയുടുപ്പിക്കല്‍. വൈദികരും സന്യസ്തരും അല്‍മായരുമടക്കം അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുന്നവരുണ്ടെങ്കിലും ഭൂരിഭാഗം പേരും മാതാവിനെ സാരിയുടുപ്പിക്കുന്നതില്‍ അനുകൂലിക്കാത്തവരാണ്. ഭൂരിഭാഗത്തെ…

“നമുക്ക് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ നമ്മുടെ വിശ്വാസത്തിനെതിരാണെന്ന് തോന്നുന്ന, നാട്ടിൽ നടന്നുവരുന്ന ആചാരങ്ങളെ പിന്തുടരണം എന്ന് ഒരു നിർബന്ധവുമില്ല..”

ഞങ്ങളുടെ വീട് പണി തുടങ്ങാൻ തീരുമാനിച്ച സമയം.. നാട്ട് നടപ്പ് അനുസരിച്ചു കണിയാനെ വിളിച്ചു സ്ഥാനം കാണണം എന്നുള്ള ചടങ്ങ് നടത്തണം എന്ന് എന്റെ അപ്പനോ എനിക്കോ താല്പര്യം ഇല്ല.. എന്നും വിശുദ്ധ കുർബാനയിലൊക്കെ പങ്കെടുക്കുന്ന ഭയങ്കര ദൈവവിശ്വാസി ആണ് അപ്പൻ..…

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. .|പിന്നെആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്.|സി. സോണിയ തെരേസ് ഡി. എസ്. ജെ

മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി: ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ…

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ് ‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു 2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ…

നിങ്ങൾ വിട്ടുപോയത്