Category: അപകടരഹിതമാക്കാം

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം…

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ…