കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ്
ഗർഭച്ഛിദ്രം അവകാശമോ അപരാധമോ? തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള…