ഇനി ഒരു ബലി അര്‍പ്പിക്കുവാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ: കണ്ണീരോടെ പുലിയന്‍പാറ ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടി
കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ ക്രൈസ്തവ ദേവാലയം താല്‍ക്കാലികമായി അടച്ചു. കവളങ്ങാട് പഞ്ചായത്തിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടിന്…