കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.
പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…