ജീവിത സായാഹ്നത്തിലും തെളിച്ചമുള്ള ചിന്തകളാകാം.നൈരാശ്യത്തിന്റെ കൂരിരുട്ടിലേക്കല്ല, ജീവിതത്തിന്റെ വെളിച്ചങ്ങളിലേക്കാണ് നടക്കേണ്ടത് . അതിന് ഈ വിചാരങ്ങളെ കൂട്ട് പിടിക്കാം.ഈ നയങ്ങൾ നടപ്പിലാക്കാം.
റിട്ടയർ ചെയ്തിട്ട് വർഷങ്ങളായി. പ്രേത്യേകിച്ചു ഒന്നും ചെയ്യുന്നില്ല.എപ്പോഴും കാട് കയറിയ ചിന്തകളാണ് .ഇടപെടുന്ന എല്ലാവരുടെയും മൂഡ് തകർക്കുന്ന വർത്തമാനമേ പറയൂ. മക്കൾ വേണ്ട പോലെ ശ്രദ്ധിച്ചാലും, അവർ പരിഗണിക്കുന്നില്ലെന്ന പരിഭവം പറച്ചിലാണ് . അത് കേൾക്കുന്നവർ നൽകുന്ന അനുകമ്പ ഒരു സുഖം…