കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല| ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.|സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും.
വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന. ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ…