ചങ്കുറപ്പുള്ളവൻ്റെ വിജയപർവം|തലയെടുപ്പുള്ള കുറ്റവാളി!|”എല്ലാം പൂര്‍ത്തിയായിരിക്കുന്നു!”| ഒരു പഠന-ധ്യാനം-ഫാ. ജോഷി മയ്യാറ്റിൽ
ചങ്കുറപ്പുള്ളവൻ്റെ വിജയപർവം(നാലാം സുവിശേഷകനോടൊപ്പം ഒരു പഠന-ധ്യാനം) തോട്ടത്തില്‍ തുടങ്ങി തോട്ടത്തില്‍ ഒടുങ്ങുന്ന സഹന-മരണ-സംസ്കാരങ്ങളുടെ വിവരണമാണ് വി. യോഹന്നാന്റെ സുവിശേഷത്തിലുള്ളത്. കെദ്രോണ്‍അരുവിയുടെ അക്കരെയുള്ള തോട്ടത്തില്‍വച്ച് അറസ്റ്റുചെയ്യപ്പെടുന്ന നാഥന്റെ മൃതദേഹം സംസ്കരിക്കപ്പെടുന്നത് മറ്റൊരു തോട്ടത്തിലാണ്. പദപ്രയോഗത്തിലും വിവരണത്തിലും കഴുകക്കണ്ണുള്ള യോഹന്നാന് പീഡാസഹനവിവരണം തോട്ടംകൊണ്ടു വലയിതമാക്കിയത് …