ജനുവരി 3 – കേരള സമൂഹത്തിൽ നവോത്ഥാനത്തിന് അടിത്തറയിട്ട വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ (മരണപ്പെട്ട ദിവസം).
കേരളത്തിൻ്റെ നവോത്ഥാന നായകരുടെയിടയിൽ ചാവറയച്ചൻ്റെ സാന്നിധ്യവും സേവനവും അധികമൊന്നും ഉൾപ്പെടുത്തുന്നില്ല എന്നുള്ളത് ഖേദകരമാണ്.”മന:പ്പൂർവ്വം ഉൾപ്പെടുത്താത്തതാണ് എന്നുതന്നെ പറയേണ്ടി വരും. കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ”ന്ന്…