Month: December 2024

പുതുവർഷം:|ചിന്താധാര ഉയർത്തുക;നേട്ടങ്ങൾ കൊയ്യുക.|ആരോഗ്യം, സമ്പത്ത്, സന്തോഷം, സമാധാനം എല്ലാം പുതുവർഷത്തിൽ ലഭിക്കട്ടെ.

വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ 3 ദൗത്യങ്ങളാണ് പുതുവർഷത്തെ വരവേൽക്കുമ്പോൾ മനസ്സിൽ ഉണ്ടാകേണ്ടത്. പിന്നിട്ട വർഷത്തെ വിലയിരുത്തി, പാഠങ്ങൾ പഠിച്ച് പുതിയ കർമ്മപദ്ധതികൾ വിഭാവനം ചെയ്യാനും നഷ്ടങ്ങൾ , കോട്ടങ്ങൾ, പോരായ്മകൾ എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ അവ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവർഷം.…

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ കൊല്ലം സോപാനത്തിൽ നടന്ന ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളിൽ…

തിരുകുടുംബത്തിന്റെ തിരുനാൾ|നസ്രത്തിലെ കുടുംബം നമ്മെ ഓർമിപ്പിക്കുന്ന വിശുദ്ധി സാധാരണ ജീവിതത്തിൻ്റേതാണ്.|വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം സന്ദർശിക്കണമെന്നാണ് നിയമം. സുവിശേഷം പറയുന്നു യേശുവിൻ്റെ മാതാപിതാക്കൾ എല്ലാ വർഷവും പെസഹാ ആഘോഷത്തിനായി ജറുസലേമിൽ പോകുമായിരുന്നു. നസ്രത്തിലെ കുടുംബത്തിൻ്റെ കഠിനവും പ്രയാസകരവുമായ ഒരു…

അബോർഷനായ കുഞ്ഞുങ്ങൾ സ്വർഗത്തിൽ എത്തുമോ? |(Fate of the Aborted) 

Fr. Kurian Karickal MSFS മനസ്സിൽ വേദന നിറഞ്ഞവരെ പ്രാർത്ഥനയിൽ ഓർക്കുന്നു . ഈശോ സമാധാനം നൽകട്ടെ .പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാക്കുവാൻ അഭ്യർത്ഥിക്കുന്നു . കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ശ്രമിക്കുക . പ്രാർത്ഥനയോടെ ,.9446329343

വി. കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ആശംസകൾ.*

ജീവന്റെ ശുശ്രുഷകർ ഈ തിരുന്നാൾ സമുചിതമായി ആചരിക്കാൻ മുൻകൈ എടുക്കുന്നത് നല്ലതാണ്. മത്തായിയുടെ സുവിശേഷത്തിൽ (2:16-18) രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ഹേറോദേസ് രാജാവിൻ്റെ സൈനികർ ബെത്‌ലഹേമിൽ നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്തതിൻ്റെ സ്മരണാർത്ഥം ഡിസംബർ 28-ന് വിശുദ്ധ കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുന്നാൾ…

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു. സഭയുടെ ഔദ്യോഗിക കുർബാന അർപ്പിച്ചു സഭയിലേക്ക് പുരോഹിതനായി കടന്നു വരുന്ന ഡീക്കന്മാർക്കു പ്രാർത്ഥനാശംസകൾ പ്രാർത്ഥനാശംസകൾ

വാർദ്ധക്യകാലത്തിനു മുന്നേ പഠിക്കേണ്ട 8 പാഠങ്ങൾ|മാനസികമായി അല്പം തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

വാർദ്ധ്യക്യവും മരണവും ഒരു സത്യമാണ്. 1. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല.…

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 135 ഓളം വിശ്വാസികൾ “മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ” (Eucharistic Ministers) അംഗങ്ങളായി ശുശ്രൂഷയിൽ പ്രവേശിക്കുന്നു.

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 135 ഓളം വിശ്വാസികൾ “മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ” (Eucharistic Ministers) അംഗങ്ങളായി ശുശ്രൂഷയിൽ പ്രവേശിക്കുന്നു. വിശുദ്ധ കുർബനയിൽ വൈദികരെ സഹായിച്ചുകൊണ്ട് വിശ്വാസികൾക്ക് “തിരുശരീരവും തിരുരക്തവും” വിതരണം ചെയ്യുന്ന ശുശ്രൂഷയാണ് മിനിസ്റ്റേഴ്സ് ഓഫ്…

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…