പിടിവാശികളും സമരങ്ങളുമവസാനിപ്പിച്ച് കൂട്ടായ്മയുടെ അരൂപിയിലേക്ക് കടന്നുവരാം|സീറോമലബാർസഭ
ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത ഒരു പ്രതിഷേധ പരിപാടി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തിനുമുമ്പിൽ ഇന്ന് നടന്നത് ശ്രദ്ധയിപ്പെട്ടു. അതിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമെല്ലാം അടിസ്ഥാന രഹിതമായ വിദ്വേഷ പ്രചരണത്തിനാണ് അവർ ഉപയോഗിച്ചത് എന്നത് അത്യന്തം വേദനാജനകമാണ്. വിശ്വാസികളുടെ കൂട്ടായ്മയിൽനിന്നു വരാൻ പാടുള്ള രീതിയിലുള്ള…