Month: October 2024

“മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്ഇപ്പോള്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്‍റെ തലവന്‍ എന്ന വത്തിക്കാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അദ്ദേഹം എത്തിച്ചേരുവാനുള്ള സാധ്യത പ്രവചിക്കുവാന്‍ സാധിക്കും.”

മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക് ആമുഖം 1973 ആഗസ്റ്റ് 11-ാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട് ജനിച്ച, ചങ്ങനാശ്ശേരി അതിരൂപതാംഗമായ, മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ജെയ്ക്കബ് കൂവക്കാട്, 2024 ഡിസംബര്‍ 7-ാം തീയതി വത്തിക്കാനില്‍ വച്ച് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ വച്ച്, മറ്റ് ഇരുപത് പേരോടൊപ്പം…

ദയാവധം: ധാര്‍മ്മികതയും നൈയാമികതയും| ദയാവധം ധാര്‍മ്മികമായി തെറ്റാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു

ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു…

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി…

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്‌ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം…

വിശുദ്ധ. ജോൺ പോൾ രണ്ടാമൻ പാപ്പ: “ദിവ്യകാരുണ്യത്തിൻ്റെ അപ്പസ്തോലൻ”

വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്കാസഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന മഹാനായ ജോൺപോൾ രണ്ടാമൻമാർപാപ്പയെ ” ദിവ്യകാരുണയത്തിൻ്റെ അപ്പസ്തോലൻ” എന്നുവിളിക്കുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ലന്നു എനിക്കുതോന്നുന്നു. ഇരുപത്തിയേഴുവർഷം (1978-2005) നീണ്ടുനിന്ന ക്രിസ്തുവിൻ്റെ വികാരി ശുശ്രൂഷയിൽ പാപ്പ നിരന്തരം…

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ സ്വീകരണം

ചങ്ങനാശേരി: കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകും. ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ. ജോർജ് കൂവക്കാടിനെ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ…

പ്രാദേശികസഭകളുടെ പ്രത്യേകതകൾ കാത്തുസൂക്ഷിക്കപ്പെടണം: മെത്രാന്‍മാരുടെ ഒക്ടോബർ 2024 സിനഡ്

വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡ് ഒക്ടോബർ 2024 പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തു.പൗരസ്ത്യസഭകളുടെ അതിജീവനം മാത്രമല്ല, അവയുടെ വളർച്ചയും ഉറപ്പാക്കണമെന്ന് സ്വരമുയർന്നു.ആഗോള-പ്രാദേശികസഭകൾ തമ്മിൽ നിലനിൽക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ…

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…