Month: August 2024

കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഫലപ്രദവും സത്വരവുമായ നടപടികൾ സർക്കാർ സ്വീകരിക്കണം.|സീറോമലബാർസഭ

ജസ്റ്റിസ് കോശി കമ്മീഷൻ, മുല്ലപ്പെരിയാർ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മാർ റാഫേൽ തട്ടിൽ പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർസഭ അഞ്ചാമത്…

പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവർത്തകർക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.

സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയർക്ക് ആവേശം സമ്മാനിച്ചും സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാർ…

വിശ്വാസപരിശീലനം കാലാനുസൃതമാകണം, സമുദായം ശക്തിപ്പെടണം, പ്രേഷിത ചൈതന്യം ജ്വലിക്കണം.|FINAL STATEMENT The Fifth Major Archiepiscopal Assembly of the Syro-Malabar Church

പാല .സീറോമലബാർ സഭയുടെ ദൗത്യമേഖലകളില്‍ അല്മായവിശ്വാസികള്‍ക്ക് കൂടുതല്‍ ഇടം നല്കാനുള്ള ആഹ്വാനവുമായി അഞ്ചാമത് സീറോമലബാർ സഭാ അസംബ്ലി സമാപിച്ചു. മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 348 പ്രതിനിധികള്‍ മൂന്നുദിവസം നീണ്ടുനിന്ന പ്രാർത്ഥനയുടെയും പരിചിന്തനങ്ങളുടെയും അനന്തരഫലമായി പുറപ്പെടുവിച്ച അന്തിമരേഖയില്‍ സഭാനവീകരണത്തിന് ഊന്നല്‍…

കുടുംബബന്ധങ്ങളുടേയും വിശ്വാസത്തിന്റേയും കരുത്ത് ലോകത്തിന് സമ്മാനിയ്ക്കാൻ സീറോമലബാർസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട് |ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ

സാമൂഹികപ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും ആഹ്വാനം നൽകി സീറോമലബാർസഭാ അസംബ്ലി *അസംബ്ലി നാളെ സമാപിക്കും പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി…

പൗരസ്ത്യ സുറിയാനി വേരുകളിൽ നിന്നും ഊർജ്ജം സ്വീകരിക്കണം: ഫാ. ടോം ഓലിക്കരോട്ട്

പാല . പ്രവാസി സീറോ മലബാർ കത്തോലിക്കരും കേരളത്തിലെ മാതൃസഭയും ഒന്നാണെന്ന ബോധ്യം ഉണ്ടാകാൻ പൗരസ്ത്യ സുറിയാനി വേരുകളിൽ നിന്ന് ഊർജ്ജം സ്വീകരിക്കണമെന്ന് ഫാ. ടോം ഓലിക്കരോട്ട് . അഞ്ചാമത് സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ പ്രബന്ധം…

സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ

പാലാ: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്‌സ് സഭാതലവൻ.വർത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം. മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാൻ ആർക്കും അവകാശമില്ല.…

വരാനിരിക്കുന്ന കിരീടത്തിൽ കർത്താവിന്റെ മുദ്രകളാണ് ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇതു സത്യത്തിന്റെ കൂടെ നിന്നതിനാലാണെന്നും മാർ റാഫേൽ തട്ടിൽ

മാർ ജോർജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യൻ: മാർ റാഫേൽ തട്ടിൽ പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ…

പ്രാർത്ഥനയുടേയും പഠനത്തിന്റെയും നിറവിൽ സീറോമലബാർ അസംബ്ലി

പാലാ: അഞ്ച് ദശലക്ഷം സിറോമലബാർ സഭാതനയരുടെ പ്രതിനിധികൾ കൂട്ടായ പ്രാർത്ഥനയുടെയും പഠനത്തിന്റേയും നിറവിൽ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി രണ്ട് ദിനങ്ങൾ പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമർപ്പിതരും അൽമായരുമടക്കം 348 അംഗങ്ങൾ പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു. ഉദ്ഘാടകനായി എത്തിയ…

നിങ്ങൾ വിട്ടുപോയത്