കണ്ണിന്റെ കൃഷ്‌ണമണിപോലെ എന്നെ കാത്തുകൊള്ളണമേ!അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!(സങ്കീർത്തനങ്ങള്‍ 17 ::8)|Keep me as the apple of your eye; hide me in the shadow of your wings,(Psalm 17:8)
നാം ഓരോരുത്തരെയും കർത്താവ് കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞു നോക്കിയാൽ ദൈവത്തിൻറെ കരുതലുകൾ നമുക്ക് കാണുവാൻ കഴിയും. ചിലന്തിവലയിൽ പോലും ദൈവത്തിന്റെ കരുതല്‍ ഉണ്ട്. ചിലന്തിയെ നമ്മളാരുംതന്നെ ഒട്ടും ഇഷ്ടപ്പെടാറില്ല. വീടിന്റെ ഭിത്തിയിലെങ്ങാനും ഒരു ചിലന്തിവല…