*കുരുത്തോലപ്പൊരുത്തം*
‘രാജ്യത്തെക്കാളും വംശത്തേക്കാളും മഹത്തായിരുന്നു അവന്‍. വിപ്ലവത്തേക്കാളും വലുതായിരുന്നു.അവന്‍ തനിച്ചായിരുന്നു. അവനൊരു ഉണര്‍വായിരുന്നു.അവന്‍, ചൊരിയപ്പെടാത്ത നമ്മുടെ കണ്ണുനീര്‍ ചൊരിയുകയും നമ്മുടെ കലാപങ്ങളില്‍ ചിരിക്കുകയും ചെയ്തു.ഇതുവരെ പിറക്കാത്തവരോടൊത്തു ജനിക്കുകയെന്നതും അവരുടെ കണ്ണുകളിലൂടെയല്ല, അവന്റെ ദര്‍ശനത്താല്‍ അവരെ കാണുകയെന്നതും അവന്റെ കരുത്താണെന്നു ഞങ്ങളറിഞ്ഞു.ഭൂമിയിലെ ഒരു നവസാമ്രാജ്യത്തിന്റെ…