“അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ സമാധാനത്തോടെ പ്രസവിച്ചു തുടങ്ങിയത്.”|ശൈലജ ടീച്ചർ
‘അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ. നാടു വിട്ടു പോയില്ലെങ്കിൽ ഈശ്വര കോപവും. അതുകൊണ്ട് പ്രസവകാലത്ത് ബന്ധുവീടുകളിലേക്കോ അല്ലെങ്കിൽ വീടുവിട്ട് ദൂരെയെവിടെയെങ്കിലുമോ മാറിത്താമസിക്കണം. രസം അതല്ല, അധികം സ്ത്രീ…