മനോരോഗവിദഗ്ധനായി ഡാഡി നാടകവേദിയിൽ നിറഞ്ഞഭിനയിച്ചത് കണ്ടു വളർന്ന മൂന്നാം ക്ലാസുകാരൻ കാലചക്രം തിരിഞ്ഞപ്പോൾ മനഃശാസ്ത്രഞ്ജനായി മാറിയത് നിയോഗം…ദൈവനിശ്ചയം.
ഏപ്രിൽ 9… ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഡാഡിയുടെ ഓർമദിനം. 8 വർഷം മുൻപ് ഞങ്ങളെ വിട്ടു ദൈവസന്നിധിയിലേക്ക് പോയ ദിനം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. കരുത്തിന്റെ…കരുതലിന്റെ…സ്നേഹത്തിന്റെ… ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു ഡാഡി. ഈ അപ്പന്റെ മകനാണ് എന്ന ഒരൊറ്റ ചിന്ത മതി…