Month: June 2021

യുദിത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ വിധവകൾക്കായി വെബിനാർ സംഘടിപ്പിക്കുന്നു. “പ്രകാശിത വൈധവ്യം പ്രശോഭിത സമൂഹത്തിന്”

ജൂൺ 23 അന്താരാഷ്ട്ര വിധവാദിനമാണ്. വിധവാദിനത്തോടാനുബന്ധിച്ച് എറണാകുളം – അങ്കമാലി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രത്തിന്റെ ഭാഗമായ യുദിത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ വിധവകൾക്കായി വെബിനാർ സംഘടിപ്പിക്കുന്നു. “പ്രകാശിത വൈധവ്യം പ്രശോഭിത സമൂഹത്തിന്” എന്ന വിഷയത്തെ ആസ്പദമാക്കി 2021 ജൂൺ 27 ഞായറാഴ്ച്ച…

മാഷേ !|മനയമ്പിള്ളി അച്ചാ, സ്വർഗത്തിലെ ചെറിയാച്ചൻ വിശേഷങ്ങൾ മനോഹരമായിരിക്കുന്നു.

വളരെ മനോഹരവും ഹൃദയസ്പർശിയുമായ വാക്കുകൾ…… അവയുടെ അവതരണം അതിനേക്കാൾ ഹൃദ്യം…….. അഭിനന്ദനങ്ങൾ

ചെറിയാച്ചന് നമ്മോട് പറയാനുള്ളത് ?!

ഫാ. ചെറിയാന്‍ നേരെവീട്ടിലിന്റെ ആകസ്മിക മരണം അദ്ദേഹത്തെ അറിയുന്നവരെയെല്ലാം വല്ലാതെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്്ത്തുകയും ചെയ്തിരുന്നു. സമീപകാലത്ത് ഒരു വൈദികന്റെ മരണവും ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടില്ല. ക്രിസ്തുവിന്റെ പരിമളം പരത്തുന്ന വൈദികനായിരുന്നു ചെറിയാച്ചന്‍ എന്നതുതന്നെയാണ് അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ എന്നതിലേറെ മരിച്ചുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്‌നേഹവും…

ഫ്രാൻസിസ് പാപ്പ “ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ” എന്ന അപ്പസ്തോലിക്ക കോൺസ്റ്റിറ്റൂഷൻ വഴി തിരുസഭയിലെ കാനൻ നിയമ പുസ്തകം കാലത്തിന് അനുസൃതമായി പുതുക്കി.

2007 ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാണ് കാനൻനിയമസംഹിത പുതുക്കാനായി കമ്മീഷൻ ആരംഭിച്ചത്. ഈ നീണ്ട കാലയളവിൽ കാനൻനിയമ വിദഗ്ധരും, ക്രിമിനൽനിയമ പണ്ഡിതൻമാരും ചേർന്നാണ് ഇത് കാലഘട്ടത്തിന് അനുസരിച്ച് പൂർത്തികരിച്ചിരിക്കുന്നത്. ഇതിന് ആമുഖമായി “നീതി കാലവിളമ്പം കൂടാതെ നടപ്പിലാക്കാനും, തെറ്റ് ചെയ്തവനെ തിരുത്താനും,…

ക്രിസ്‌തുശിഷ്യനായ ജോൺ ക്രിസ്‌തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്.

എല്ലാ തൊഴിലും ഒരു വിധത്തിൽ സേവനമാണ്. എന്നാൽ, ചില തൊഴിലുകൾ സേവനം മാത്രവുമാണ്. അത്തരത്തിൽ പ്രാധാന്യമേറിയ ഒന്നാണ് ഭിഷഗ്വരന്‍ അഥവാ ഡോക്ടർ. താൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജനങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനാണെന്നും പണ സമ്പാദനമല്ല തന്റെ ലക്ഷ്യമെന്നും ഉറച്ച ബോധ്യമുള്ളവരും ആ ബോധ്യത്തിൽ…

കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…

ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെപരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണിൽ…

ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യായി ചുമതലയേറ്റു

തിരുവനന്തപുരം: ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻറെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്. കമ്മീഷൻ സെക്രട്ടറി…

ചൊവ്വാഴ്ച 19,760 പേർക്ക് കോവിഡ്; 24,117 പേർ രോഗമുക്തി നേടി

June 1, 2021കേരളത്തിൽ ചൊവ്വാഴ്ച 19,760 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂർ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂർ 866, പത്തനംതിട്ട 694,…

നിങ്ങൾ വിട്ടുപോയത്