ഫാ. ചെറിയാന്‍ നേരെവീട്ടിലിന്റെ ആകസ്മിക മരണം അദ്ദേഹത്തെ അറിയുന്നവരെയെല്ലാം വല്ലാതെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്്ത്തുകയും ചെയ്തിരുന്നു. സമീപകാലത്ത് ഒരു വൈദികന്റെ മരണവും ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടില്ല. ക്രിസ്തുവിന്റെ പരിമളം പരത്തുന്ന വൈദികനായിരുന്നു ചെറിയാച്ചന്‍ എന്നതുതന്നെയാണ് അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ എന്നതിലേറെ മരിച്ചുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്‌നേഹവും ആദരവും നേടിക്കൊടുത്തത്. ഇന്ന് അദ്ദേഹത്തിന്റെ ഏഴാം ചരമദിനമാണ്. ഈ ദിവസത്തില്‍ എസ് തോമസ രചനയും സംഗീതവും നിര്‍വഹിച്ച് അനുഗ്രഹീത ഗായകന്‍ കെസ്റ്റര്‍ പാടിയിരിക്കുന്ന ഒരു ഗാനം പുറത്തിറങ്ങിയിരിക്കുന്നു. മരണത്തെയും ജീവിതത്തെയും സമഗ്രമായി സ്പര്‍ശിച്ചുകടന്നുപോകുന്ന തത്വചിന്താപരമായ ഗാനമാണ് ഇത്.

ഈ ലോകം വിട്ടുപോയിടും ഞാനൊരു നാളില്‍
ഉറ്റവരും ഉടയവരും ആരും കൂടെ വരില്ല
ആറടിമണ്ണില്‍ എന്റേ ദേഹം അട്ക്കപ്പെടും
എല്ലാവരും കുഴിയോളം വന്ന് മടങ്ങിപ്പോകും

ഇഹലോകജീവിതത്തിന്റെ നശ്വരതയെ ധ്യാനിക്കാനും സ്വര്‍ഗ്ഗത്തിലേക്ക് നോക്കി ജീവിക്കാനും പ്രേരണ നല്കുന്ന ഗാനമാണ് ഇത്. പരസ്പരമുള്ള വിദ്വേഷവും വെറുപ്പും അകന്ന് നിര്‍മ്മലരായി ജീവിക്കാനുള്ള പ്രേരണയാണ് ഈ ഗാനം ശ്രോതാക്കളില്‍ ഉണര്‍ത്തുന്നത്.
അതിമനോഹരമായ ഈ ഗാനം എല്ലാ ദിവസവും കേള്‍ക്കുന്നത് നമ്മുടെ ആത്മീയജീവിതത്തിന് മുതല്‍ക്കൂട്ടായിരിക്കും. ഗാനം കേള്‍ക്കാന്‍ ചുവടെ കൊടുത്തിരിക്കുന്നു..

നിങ്ങൾ വിട്ടുപോയത്