സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് ആയി നിയമിതനായ കല്യാൺ രൂപത വികാരി ജനറലും കല്യാൺ ലയ്റ്റി മുവ്മെന്റ് ഡയറക്ട്ടറൂം ആയിരുന്ന മോൺസിഞ്ഞൂർ റെവ: ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..

പ്രസിഡന്റ് അഡ്വ വീ എ മാത്യു, സെക്രട്ടറി നിമ്മി മാത്യു, ട്രെഷറർ ആന്റണി ഫിലിപ്പ്, എക്‌സികൂട്ടീവ് അംഗങ്ങളായ ബിജി തോമസ്,അഡ്വ റ്റിറ്റി തോമസ് എന്നിവർ കല്യാൺ രൂപത ബിഷപ്പ് ഹൗസിൽ എത്തി ആദരവും അഭിനന്ദനങ്ങളും അറിയിക്കുകയും അദ്ദേഹത്തിന് ഏൽപ്പിക്കപ്പെട്ട വലിയ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിർവ്വഹിക്കപെടുന്നതിന് പ്രാർത്ഥനാ ആശംസകൾ നേരുകയും ചെയ്‌തു..മെയ് ഒന്നിന് മൗണ്ട് സെന്റ് തോമസ് കാക്കാനാട്,മേജർ ആർക്കി എപ്പിസ്കോപ്പൽ ഓഫീസിൽ എത്തി ചാർജെടുക്കും എന്ന് അച്ഛൻ അറിയിച്ചു..

സഭ ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ എങ്ങനെ അവയെ ധീരമായി നേരിടാൻ സഭാധികാരികൾക്കും അത്‌മായാർക്കും സാധിക്കും എന്ന ചിന്തകൾ ബഹുമാനപ്പെട്ട അച്ഛൻ പങ്കുവെച്ചു..

Antony Philip 

നിങ്ങൾ വിട്ടുപോയത്