Category: Malayalam Bible Verses

കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!എന്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 86 : 6)|Give ear, O Lord, to my prayer; listen to my plea for grace. (Psalm 86:6)

ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് പ്രാർത്ഥനയുടെ ജീവശക്തി. നമ്മളുടെ പ്രാർത്ഥനയുടെ അഥവാ യാചനയുടെ സ്വരം ശ്രവിക്കുന്നവനാണ് കർത്താവ്. യഹൂദര്‍ ദിവസത്തില്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. സാബത്തു ദിവസങ്ങള്‍ അവര്‍ നാല് തവണയും…

ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌. (യോഹന്നാന്‍ 17: 15)|I ask that you keep them from the evil one. (John 17:15)

യേശു ക്രിസ്തു തന്റെ ശിഷ്യൻമാർക്കു വേണ്ടി പ്രാർത്ഥിച്ചതാണ് പ്രസ്തുത വചന വാക്യം ദുഷ്ടനിൽ നിന്ന് ശിഷ്യൻമാരെ കാത്തു രക്ഷിക്കണം. അബ്രാഹത്തിന്റെ കാലംമുതല്‍ മാധ്യസ്ഥം വഹിക്കുക, വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതി നിലനിന്നു പോരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക…

ദൈവമായ കര്‍ത്താവില്‍പ്രത്യാശ വയ്‌ക്കുന്നവന്‍, ഭാഗ്യവാന്‍. (സങ്കീര്‍ത്തനങ്ങള്‍ 146: 5) |Blessed is whose hope is in the Lord his God,(Psalm 146:5)

കർത്താവിൽ പ്രത്യാശയർപ്പിക്കുക എന്നു പറഞ്ഞാൽ, കർത്താവിലും, അവിടുത്തെ സ്വർഗ്ഗീയ അധികാരത്തിലും വിശ്വസിക്കുക എന്നതാണ്. സ്വർഗ്ഗീയ അധികാരത്തിന് കീഴ്പ്പെടുന്നവർക്കാണ് ദൈവിക ഇടപെടലുകൾ ജീവിതത്തിൽ അനുഭവിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകുകയുള്ളു. ശക്തമായ ദൈവാശ്രയബോധവും, ദൈവവിശ്വാസവും ഉള്ളവർക്ക് പ്രതിസന്ധികളുടെ മുന്നിൽ പുതിയ വഴികൾ തുറക്കപ്പെടും. ദൈവിക പദ്ധതിയ്ക്കായിട്ട്…

യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും.(ലൂക്കാ 5: 10)|Jesus said to Simon, Do not be afraid; from now on you will be catching men. (Luke 5:10)

യേശു പൊതുജീവിതം ആരംഭിച്ചതിനുശേഷം, യേശുവിന്റെ കീർത്തി വളരെപ്പെട്ടെന്നാണ് പലസ്തീനായിലും പ്രാന്തപ്രദേശങ്ങളിലും വ്യാപിച്ചത്. യേശുവിന്റെ പ്രബോധങ്ങൾ ശ്രവിക്കുവാനും അത്ഭുതപ്രവർത്തികൾ കാണുന്നതിനുമായി വലിയ ഒരു ജനക്കൂട്ടം യേശുവിനെ സദാ അനുഗമിച്ചിരുന്നു. അതിനാൽ, അവിടെക്കൂടിയിരുന്ന ജനത്തിനു വ്യക്തമായി കാണുന്നതിനും കേൾക്കുന്നതുമായി ശിമയോൻ പത്രോസിന്റെ വള്ളത്തിലാണ് ഈശോ…

ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല(മത്തായി 8:8 )|Centurion replied, “Lord, I am not worthy to have you come under my roof(Matthew 8:8)

ജീവിതത്തിലെ ഏത് സാഹചര്യങ്ങളിലും, യേശുവിനെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ എന്നാണ് ഇന്നത്തെ വചനഭാഗം നമ്മോടു വ്യക്തമായി ചോദിക്കുന്ന ഒരു കാര്യം. ഈശോ നമ്മുടെ ഹൃദയങ്ങളിൽ വന്നു വസിക്കാൻ ആഗ്രഹിക്കുന്നത്, നമ്മുടെ സാമർത്ഥ്യങ്ങൾക്ക് പ്രതിഫലമായല്ല; മറിച്ച്, നമ്മുടെ ബലഹീനതകൾ പരിഹരിക്കുന്നതിനാണ്. രക്ഷകനായ…

കര്‍ത്താവ്‌ നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.(1 പത്രോസ് 2 : 3)|if indeed you have tasted that the Lord is good. (1 Peter 2:3)

ക്രിസ്തീയ വിശ്വാസം അനുസരിച്ച് . കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും.നാം ഓരോരുത്തരും ജീവിതത്തിൽ കർത്താവിന്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നിങ്ങളിൽ…

മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.(മത്തായി 10: 26)|Nothing is covered that will not be revealed, or hidden that will not be known. (Matthew 10:26)

ഭൂമിയിലെ ജീവിതത്തിൽ ദൈവം നമുക്ക് സർവ്വ സ്വാതന്ത്ര്യവും പ്രധാനം ചെയ്യുന്നു. ദൈവം നൽകുന്ന പ്രകാശത്തിന്റെ വഴിയിലോ, പാപത്തിന്റെ അന്ധകാരവഴിയോ ജീവിതത്തിൽ മനുഷ്യർക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നൽകുന്നു. എന്നാൽ ചില വ്യക്തികൾ ഉള്ളിൽ പാപം മറച്ചുവച്ച് പുറമേ നല്ലവനെന്നു നടിക്കുകയും മറ്റുള്ളവർക്ക്…

ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു.(2 തിമോത്തേയോസ്‌ 3 : 17)|The man of God may be complete, equipped for every good work. (2 Timothy 3:17)

പൂർണ്ണത ദൈവത്തിനു മാത്രമേയുള്ളൂ. അവനിൽ യാതൊന്നിന്റെയും അഭാവമോ, അല്പഭാവമോ ഇല്ല. അവന്റെ പൂർണ്ണത നിത്യമാണ്. ദൈവത്തിന്റെ വഴി, ദൈവത്തിൻ്റെ പ്രവൃത്തി ദൈവത്തിന്റെ വചനം എന്നിവയും പൂർണ്ണമാണ്. ദൈവിക നിയമത്തോട മനുഷ്യർ അനുരൂപരാകുമ്പോൾ പൂർണ്ണത അവർക്കു ലഭിക്കുന്നു. അതായത്ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത പ്രാപിക്കുന്നത്…

അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. (ഏശയ്യാ 66: 13)|As one whom his mother comforts, so I will comfort you (Isaiah 66:13)

സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാ​യവൻ’ എന്നും ‘നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നാണ്‌ കർത്താവിനെക്കുറിച്ച് വി പൗലോസ്‌ പറയു​ന്നത്‌. ജ്ഞാനം നിറഞ്ഞ ഉപദേശങ്ങ​ളാ​ലും ആളുക​ളോ​ടു ദയയോ​ടെ ഇടപെട്ടു​കൊ​ണ്ടും ചില​പ്പോ​ഴൊ​ക്കെ രോഗം സൗഖ്യമാക്കിക്കൊ​ണ്ടും യേശു ആളുകളെ ആശ്വസി​പ്പി​ച്ചു. നമ്മളെ ഓരോ​രു​ത്ത​രെ​യും നേരിട്ട് കണ്ട് ആശ്വസി​പ്പി​ക്കാൻ ഇന്നു…

അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. (ഏശയ്യാ 66: 13)|As one whom his mother comforts, so I will comfort you (Isaiah 66:13)

സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാ​യവൻ’ എന്നും ‘നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും നമ്മെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നാണ്‌ കർത്താവിനെക്കുറിച്ച് വി പൗലോസ്‌ പറയു​ന്നത്‌. ജ്ഞാനം നിറഞ്ഞ ഉപദേശങ്ങ​ളാ​ലും ആളുക​ളോ​ടു ദയയോ​ടെ ഇടപെട്ടു​കൊ​ണ്ടും ചില​പ്പോ​ഴൊ​ക്കെ രോഗം സൗഖ്യമാക്കിക്കൊ​ണ്ടും യേശു ആളുകളെ ആശ്വസി​പ്പി​ച്ചു. നമ്മളെ ഓരോ​രു​ത്ത​രെ​യും നേരിട്ട് കണ്ട് ആശ്വസി​പ്പി​ക്കാൻ ഇന്നു…

നിങ്ങൾ വിട്ടുപോയത്