Category: Malayalam Bible Verses

നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌.(ഹെബ്രായര്‍ 12 : 29)|Our God is a consuming fire.(Hebrews 12:29)

അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം ആസ്വദിച്ച്, ആ സ്വര്‍ഗീയ…

ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. (ഹെബ്രായര്‍ 12: 15)|No one fails to obtain the grace of God (Hebrews 12:15)

ദൈവകൃപ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവമക്കളാകുവാനുള്ള ദൈവ വിളിക്ക് പ്രത്യുത്തരം നൽകുവാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുകാരാകുവാനും, ദൈവം നൽകുന്ന പ്രീതികരവും സൗജന്യവും അനർഹവുമായ സഹായ ഹസ്തമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള സഹായമാണ് ദൈവത്തിന്റെ ക്യപ പ്രദാനം ചെയ്യുന്നത്. സ്വന്തം…

കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിന്റെ ആത്‌മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. (2 കോറിന്തോസ്‌ 3: 17)|The Lord is the Spirit, and where the Spirit of the Lord is, there is freedom. (2 Corinthians 3:17)

ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി യേശു…

സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ. (ഹെബ്രായര്‍ 13 : 1)|Let brotherly love continue.(Hebrews 13:1)

ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ സ്നേഹം, ദൈവത്തിന്റെ സ്നേഹം പോലെ മാറ്റമില്ലാത്തത് ആയിരിക്കണം എന്നാണ്. സഹോദരങ്ങൾ തമ്മിൽ സ്നേഹം സ്വീകരിക്കുന്നതിനേക്കാൾ, പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ തയാറുള്ളവരായിരിക്കണം. സ്വീക​രി​ക്കു​ന്ന​തിൽ ഉള്ളതി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌ എന്ന യേശു​വി​ന്റെ വാക്കുകൾ സ്നേഹത്തിന്റെ പൂർണ്ണതയ്ക്ക് അടിവ​ര​യി​ടു​ന്നു. സ്‌നേഹം സ്വീക​രി​ക്കു​ന്നത്‌…

നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്‌തനാണ്‌. അവിടുന്ന്‌ അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. (1 തെസലോനിക്കാ 5 : 24)|He who calls you is faithful; he will surely do it. (1 Thessalonians 5:24)

വിശ്വസ്തതയുടെ പര്യായമാണ് ദൈവം. ഹെബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​ പ്ര​കാ​രം “വിശ്വ​സ്‌തത” എന്ന പദം, ഒരു സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ സ്‌നേ​ഹ​പൂർവം പറ്റിനിൽക്കു​ന്ന​തും ആ സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ ബന്ധപ്പെട്ട ഉദ്ദേശ്യം സാധി​ക്കു​ന്ന​തു​വരെ വിട്ടു​പോ​കാ​ത്ത​തു​മായ ദയയെ അർഥമാ​ക്കു​ന്നു. വിശ്വ​സ്‌ത​നാ​യ ഒരു വ്യക്തി സ്‌നേ​ഹ​സ​മ്പ​ന്ന​നു​മാ​യി​രി​ക്കും.…

ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും(സങ്കീർ‍ത്തനങ്ങള്‍ 27: 5)|For he will hide me in his shelter in the day of trouble(Psalm 27:5)

ലോകത്തിലേയ്ക്ക് പാപം പ്രവേശിച്ചപ്പോൾ മനുഷ്യന്റെ പതനം ആരംഭിച്ചു. അന്നുമുതൽ, ദൈവത്തിന്റെ മാർഗനിർദേശവും സംരക്ഷണവുമില്ലാതെ ഭൂമിയിൽ മനുഷ്യൻ പലപ്പോഴും അലയാൻ തുടങ്ങി. ഭൂമിയിൽ നൂറ്റാണ്ടുകളായി, മനുഷ്യനെ ബാധിക്കുന്ന ദുരന്തങ്ങൾ, മഹാമാരികൾ മനുഷ്യവർഗത്തിന് അപകടരമാണ്. എന്നിരുന്നാലും, തന്റെ സൃഷ്ടികൾക്കായുള്ള ദൈവത്തിന്റെ പദ്ധതിയിൽ ഹൃദയത്തിൽ നിന്ന്…

കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്‌ഥിരതയോടെ കാത്തിരിക്കും.(റോമാ 8: 25)|If we hope for what we do not see, we wait for it with patience. (Romans 8:25)

ആൽമീയ ജീവിതത്തിൽ നാം കാണുന്നതിനെ അല്ല, കാണാത്തതായ സ്വർഗ്ഗീയ നിത്യതയെയും, കർത്താവിന്റെ വരവിനെയും ആണ് ലക്ഷ്യം വെയ്ക്കേണ്ടത്. നമ്മുടെ ഈ ഭൂമിയിലെ ജീവിതം സമ്പദ്സമ്യദ്ധമാകാൻ വേണ്ടി മാത്രം ക്രിസ്തുവിൽ ലക്ഷ്യം വെച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാം മനുഷ്യരെയും കാൾ നിർഭാഗ്യരാണ്. കർത്താവ് പറയുന്നു,…

നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും. (റോമാ 8: 17) |If children, then heirs of God and fellow heirs with Christ. (Romans 8:17)

ദൈവത്തിന്റെ ആൽമാവു നടത്തുന്ന ഏവരും ദൈവമക്കൾ ആകുന്നു. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നിർമ്മിച്ച മനുഷ്യരോടുകൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി എന്നാൽ പുത്രനാകുന്ന യേശുക്രിസ്തുവിലൂടെ പാപമോചനം തന്ന് നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിച്ച്…

ദൈവം നമ്മെപരിശീലിപ്പിക്കുന്നതു നമ്മുടെ നന്‍മയ്‌ക്കും തന്റെ പരിശുദ്‌ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്‌.(ഹെബ്രായര്‍ 12 : 10)|Lord disciplines us for our good, that we may share his holiness.(Hebrews 12:10)

കർത്താവ് തന്റെ മക്കളായ നാം ഒരോരുത്തരെയും, വിശുദ്ധിയിൽ നടക്കുവാനും, ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപമാക്കാനും, സ്വർഗ്ഗീയ നിത്യതയിലേയ്ക്ക് വഴി നടത്തുവാനും, ആഗ്രഹിക്കുന്നു. ആയതിനാൽ കർത്താവ് പരിശുദ്ധാൽമാവിന്റെ സഹായത്താൽ നമ്മുടെ ഒപ്പം നടക്കുന്നു. പരിശുദ്ധാൽമാവിനാൽ കർത്താവ് നമ്മെ വഴികാട്ടുകയും, നൻമ പരിശീലിപ്പിക്കുകയും ചെയ്യുന്നു. 1…

കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!എന്റെ യാചനയുടെ സ്വരം ശ്രദ്‌ധിക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 86 : 6)|Give ear, O Lord, to my prayer; listen to my plea for grace. (Psalm 86:6)

ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് പ്രാർത്ഥനയുടെ ജീവശക്തി. നമ്മളുടെ പ്രാർത്ഥനയുടെ അഥവാ യാചനയുടെ സ്വരം ശ്രവിക്കുന്നവനാണ് കർത്താവ്. യഹൂദര്‍ ദിവസത്തില്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. സാബത്തു ദിവസങ്ങള്‍ അവര്‍ നാല് തവണയും…

നിങ്ങൾ വിട്ടുപോയത്