Category: BIBLE READING

ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ.(മത്തായി 6 : 13)|lead us not into temptation, but deliver us from evil.(Matthew 6:13 )

സ്വർഗ്ഗീയ പിതാവിനോടുള്ള പ്രാർത്ഥനയിലൂടെതിൻമയുടെ പ്രലോഭനങ്ങൾ, നാം ആത്മാവിൽ സ്വീകരിച്ചിട്ടുള്ളതും, എന്നാൽ നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നതുമായ പാപത്തിന്റെ സ്വാധീനം നമുക്ക് വെളിപ്പെടുത്തിതരുന്നു. ഈ വെളിപാട് നമ്മുടെ പാപമാർഗ്ഗങ്ങളെ തിരിച്ചറിഞ്ഞ് അവയിൽനിന്നും മോചനം നേടാനുള്ള തീരുമാനം എടുക്കാൻ നമ്മെ സഹായിക്കുന്നു. “തിന്മയാൽ ദൈവം പ്രലോഭിതനാകുന്നില്ല,…

ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ.(മത്തായി 6 : 12)|Forgive us our debts, as we also have forgiven our debtors.(Mathew 6:12)

നിരന്തരം പാപത്തിൽ വീഴുകയും ദൈവത്തിൽനിന്ന അകലുകയും ചെയ്യുന്ന നമ്മുടെ അകൃത്യങ്ങൾക്ക്‌ പരിഹാരമായാണ് ക്രിസ്തു സ്വയം ക്രൂശിൽ ബലിയായി നല്കിയത്. ക്രിസ്തുവിലൂടെയാണ് നമുക്ക് രക്ഷയും പാപമോചനവും . അതുകൊണ്ടുതന്നെ, ധീരമായ ആത്മവിശ്വാസത്തോടെ നമ്മുടെ പിതാവിനോട് പാപമോചനത്തിനായി നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. എന്നാൽ, ഈ…

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. (മത്തായി 6 : 11)|Give us this day our daily bread,(Matthew 6:11)

മനുഷ്യൻ ജീവിക്കുന്നത് ഇന്നലെകളിലോ നാളെകളിലോ അല്ല; വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്നവരാണ് മനുഷ്യർ. കഴിഞ്ഞവയെപ്പറ്റി സങ്കടപ്പെടാതെ, വരാനിരിക്കുന്നവയെപ്പറ്റി ആകുലപ്പെടാതെ, ദൈവം ഇന്നത്തെ ദിവസം നമുക്കായി ഒരുക്കിയിരിക്കുന്ന നിരവധിയായ സൌഭാഗ്യങ്ങളിലേക്ക് കണ്ണുകൾ തുറക്കുവാനുള്ള ക്ഷണമാണ് ഇന്നത്തെ വചനഭാഗം. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ…

അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.(മത്തായി 6 : 10)|Your kingdom come, your will be done, on earth as it is in heaven. (Matthew 6:10)

ദൈവത്തിന്റെ എല്ലാ പദ്ധതികളും സ്നേഹത്തിൽ അധിഷ്ടിതമാണ്; എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും വചന സത്യത്തിലേക്കുള്ള അറിവിലേക്ക് വരണമെന്നുമാണ് പിതാവായ ദൈവത്തിന്റെ ഹിതം. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നതാണ് അവിടുത്തെ കല്പന. സ്നേഹം നിറഞ്ഞ ദൈവീക പദ്ധതി സ്വർഗ്ഗത്തിൽ…

നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.(മത്തായി 6 : 9)|Pray then like this: “Our Father in heaven, hallowed be your name.(Matthew 6:9)

യഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല ഈശോ ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ശിഷ്യൻമാർ യേശുവിനോട് അൽഭുതം ചെയ്യാനോ, രോഗികളെ സൗഖ്യം ചെയ്യാനോ പഠിപ്പിക്കാൻ ചോദിച്ചില്ല. എന്നാൽ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം എന്ന് യേശുവിനോട് പറഞ്ഞു.…

മനുഷ്യന്‍ നിഴല്‍ മാത്രമാണ്‌,അവന്റെ ബദ്‌ധപ്പാടു വെറുതെയാണ്‌,മനുഷ്യന്‍ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന്‌ അവന്‍ അറിയുന്നില്ല. (സങ്കീര്‍ത്തനങ്ങള്‍ 39 : 6) |Surely a man goes about as a shadow! Surely for nothing they are in turmoil; man heaps up wealth and does not know who will gather!(Psalm 39:6)

രക്ഷകനായ യേശുക്രിസ്തുവിലൂടെ നമുക്ക് ലഭ്യമായ ദൈവകൃപയെ മറച്ചുവച്ച് നശീകരണത്തിന്റെ പാതയിലേക്ക് നമ്മെ നയിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ശക്തികൾ ഇന്ന് ലോകത്തുണ്ട്. ദൈവമെന്നൊന്നില്ല എന്നു തുടങ്ങി ‘ഈ ലോകത്തിലെ സൗഭാഗ്യങ്ങളെല്ലാം മതിവരുവോളം ആസ്വദിക്കാതെ മറ്റൊരു ലോകത്തിലെ സൗഭാഗ്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല’ എന്നിങ്ങനെയുള്ള നാശത്തിന്റ…

കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.(ഏശയ്യാ 55 : 6 )|Seek the LORD while he may be found; call upon him while he is near(Isaiah 55:6)

കർത്താവിന്റെ ദിനം കള്ളനെപ്പോലെ വരും എന്നാണ് തിരുവചനം പറയുന്നത്, ആയതിനാൽ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവാനാണ് തിരുവചനം പ്രതിപാദിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ…

ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട്‌ അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്‌ദിച്ചു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 34)|He rejoiced along with his entire household that he had believed in God.(Acts 16:34 )

ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന് ആനന്ദവും, സന്തോഷവും ഉണ്ടാകും. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ് ഓരോ കുടുംബത്തിനും ദൈവം ഈ ഭൂമിയിൽ രൂപം നല്കുന്നത്. വ്യക്തിയുടെ, കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. അനുഗ്രഹം അവകാശമാക്കുന്ന തിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നിങ്ങൾ…

അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.(പുറപ്പാട്‌ 2 : 23)|Their cry for rescue from slavery came up to God.(Exodus 2:23)

പ്രസ്തുത വചനം പറയുന്നത് ഇസ്രായേൽ ജനതയുടെ നിലവിളി ആണ്. ഇസ്രായേൽ ജനത ഫറവോയുടെ ചാട്ടവാറടിയേറ്റ് പൊള്ളുന്ന സൂര്യന്റെ ചൂടിൽ അടിമപ്പണിയെടുത്ത് ദൈവത്തോട് നിലവിളിച്ചു . ദൈവം നിലവിളി കേൾക്കുകയും തക്ക സമയത്ത് ചെങ്കടൽ പിളർത്തി തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തേയ്ക്ക്…

ഗുരോ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. (മർക്കോസ് 10:46-52)|Rabbi, let me recover my sight. And Jesus said to him, Go your way; your faith has made you well.(Mark 10 : 51, 52)

യേശു എന്തിനാണ് ബർതിമേയൂസ് എന്ന ആ അന്ധനോട്‌ മാർക്കോസ് പത്താമത്തെ അദ്ധ്യായത്തിൽ അവന്റെ ആഗ്രഹമെന്താണെന്ന് ചോദിക്കുന്നത്, കാഴ്ച ലഭിക്കുക എന്നതല്ലേ ഏതൊരു അന്ധന്റെയും ആഗ്രഹം? ഇതിനുള്ള ഉത്തരം ആ കുരുടന്റെ മറുപടിയിലുണ്ട്: എനിക്ക് കാഴ്ച വേണമെന്നല്ല, മറിച്ചു എനിക്ക് കാഴ്ച വീണ്ടുകിട്ടണം…

നിങ്ങൾ വിട്ടുപോയത്